എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കരുതലിന്റെ കൈയൊപ്പുണ്ടാകും- ആന്റണി രാജു
text_fieldsതിരുവനന്തപുരം :എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന്റെ കയ്യൊപ്പുണ്ടായിരിക്കുമെന്ന് മന്ത്രി ആന്റണി രാജു. പാര്‍വതീപുത്തനാര്‍ നവീകരണവും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും കൗണ്‍സിലര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനുമായി കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയമുള്ളവര്‍ക്കും, കൈവശാവകാശ രേഖ മാത്രമുള്ളവര്‍ക്കും, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും ഉദാരമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കും. സ്ഥലമേറ്റെടുക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
247 കോടി രൂപയുടെ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്ഥലവിലയോടൊപ്പം സ്ട്രക്ചര്‍ വിലയിരുത്തലുമുണ്ടാകും. പാര്‍വതീപുത്തനാര്‍ പുനരുദ്ധരിച്ച് മനോഹരമാക്കാനുള്ള വിപുലമായ പദ്ധതിയാണ് കേരള വാട്ടര്‍വെയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സബ് കലക്ടര്‍ എം. എസ് മാധവിക്കുട്ടി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.