30നകം പാതയോരത്തെ ഫ്ലക്‌സ് ബോർഡുകൾ നീക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഫ്ലക്‌സ് കേസില്‍ സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈകോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ മാസം 30നകം പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്നും ഉത്തരവ് നടപ്പാക്കിയിെല്ലങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.
ബോര്‍ഡുകള്‍ നീക്കിയെന്ന് കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയപാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയുടെ മുന്‍ നിർദേശം അവഗണിച്ച കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാവാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
കോടതിയുടെ നാല് ഉത്തരവുകള്‍ വേണ്ടവിധം കണക്കിലെടുക്കാതിരുന്നതിന് സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി കടുത്ത അതൃപ്തിയും രോഷവും പ്രകടിപ്പിച്ചു. ഫ്ലക്‌സുകള്‍ നീക്കാന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.