എല്ലാതരം വർഗീയതയും മോശമാണ്; ഇക്കാര്യത്തിൽ തരംതിരിവ് എന്തിനെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: എല്ലാ വർഗീയതയും മോശമാണെന്നും വർഗീയതയുടെ കാര്യത്തിൽ തരംതിരിവ് എന്തിനെന്നും എന്തിനാണ് തരംതിരിവ് എന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത എന്ന സി.പി.എം സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതേതര കക്ഷികൾ കേരളത്തിൽ യു.ഡി.എഫിന്റെ പിന്നിൽ അണിനിരക്കുകയാണ് വേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
' എത്ര നിഷേധിച്ചിട്ടും മനസ്സിലുള്ള കാര്യങ്ങൾ പുറത്തു വരികയാണ്. പറയുകയും തിരുത്തുകയും ചെയ്യുന്നു. എല്ലാ വർഗീയതയും മോശമാണ്. വർഗീയതയുടെ കാര്യത്തിൽ തരംതിരിവ് എന്തിനാണ്? അത് അപലപിക്കേണ്ടതാണ്.
ന്യൂനപക്ഷ വികാരം മുതലെടുത്ത് സി.പി.എം പല വേളകളിൽ എടുത്ത നിലപാടുകൾ ശരിയല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. വോട്ടിനു വേണ്ടിയാണ് അത്തരം സമീപനങ്ങൾ എടുത്തത്. ആ തരംതിരിവാണ് മോശം. നമ്മുടെ രാജ്യത്ത് ബി.ജെ.പി ഉള്ളതു കൊണ്ട് ഇവിടത്തെ ഗൗരവമുള്ള പ്രശ്‌നം അവരുണ്ടാക്കുന്ന വർഗീയതയാണ്' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.