ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ സമ്മേളനത്തിന് കൊടിയുയർന്നു
text_fieldsതിരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ 13ാം ദേശീയ സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ പ്രൗഢോജ്ജ്വല തുടക്കം.
വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള കൊടിമര ജാഥ, ദീപശിഖ ഘോഷയാത്ര, പതാക മാർച്ച് എന്നിവ പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് സംഗമിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ പി.കെ. ശ്രീമതി പതാക ഉയർത്തി. മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ദാവ്ള, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രമുഖ നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പങ്കെടുക്കും. ‘ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാന കാലവും’ സെമിനാറിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, എം.എ. ബേബി തുടങ്ങിയവർ സംസാരിക്കും.
ഒരു ലക്ഷം സ്ത്രീകൾ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ ഒമ്പതിനാണ് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.