എല്ലാ പാർട്ടികളും അൻവറിൽ നിന്ന് പണം കൈപ്പറ്റിയെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ്
text_fieldsതിരുവനന്തപുരം: എല്ലാ പാർട്ടികളും പി.വി അൻവർ എം.എൽ.എയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് സോളി ജോസഫിന്‍റെ വെളിപ്പെടുത്തൽ. സ്വകാര്യ സംഭാഷണത്തിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എം.എൽ.എയുടെ സൗജന്യം പറ്റാത്ത ഒരു രാഷ്ട്രീയക്കാരും കൂടരഞ്ഞി പ്രദേശത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും നാട്ടിൽ നടക്കുന്ന ചെറുതും വലുതുമായ ഏത് പരിപാടിക്കും പിരിവിനായി എം.എൽ.എയെ സമീപിക്കാറുണ്ടെന്നാണ് അറിഞ്ഞിട്ടുള്ളതെന്നും പ്രസിഡന്‍റ് വ്യക്തമാക്കുന്നു.
വാട്ടർ തീം പാർക്കിൽ കോൺഗ്രസിന്‍റെ പ്രാദേശിക നേതാക്കളും ജോലി ചെയ്യുന്നുണ്ട്. ഇതിൽ 70 ശതമാനവും യു.ഡി.എഫുകാരാണ്. കോൺഗ്രസിന്‍റെ മുൻ വാർഡംഗവും ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്‍റും എം.എൽ.എയുടെ ജീവനക്കാരാണെന്നും ഏഷ്യാനെറ്റ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കോൺഗ്രസിലെ ഒരു പ്രാദേശിക നേതാവും അൻവറിന്‍റെ ആനുകൂല്യം പറ്റുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്‍റെ ഔദാര്യം കോൺഗ്രസിന് വേണ്ട. ഇത്തരത്തിലുള്ള ഒരു ആരോപണവും പാർട്ടിയിൽ ഉയർന്നു വന്നിട്ടില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.