ഇൻഡ്യ മുന്നണിയിൽ എല്ലാ കക്ഷികൾക്കും അർഹമായ പ്രതിനിധ്യം നൽകണം -കേരള കോൺഗ്രസ്
text_fieldsതൃശൂർ: രാജ്യത്ത് പ്രാദേശിക പാർട്ടികളുടെ പ്രസക്തിയും പ്രാധാന്യവും വർധിച്ചുവരികയാണെന്നും ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക പാർട്ടികൾ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് പ്രസിഡൻറുമായ പി.സി. തോമസ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയിൽ എല്ലാ കക്ഷികൾക്കും അർഹമായപ്രതിനിധ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ല നേതൃക്യാമ്പ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് അബ്രാഹം മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ. തോമസ് ഉണ്ണിയാടാൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ഐ.ടി ആൻഡ് പ്രഫഷനൽ സംസ്ഥാന പ്രസിഡൻറ് അപു ജോൺ ജോസഫ്, സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ ഡോക്ടർ ദിനേശ് കർത്ത, മിനി മോഹൻദാസ്, ജോയ് ഗോപുരാൻ, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം തോമസ് ആൻറണി, ജില്ല ജനറൽ സെക്രട്ടറി ഇട്ട്യേച്ചൻ തരകൻ, ജില്ല വൈസ് പ്രസിഡന്റ് ഡി. പത്മകുമാർ, കർഷക യൂനിയൻ സംസ്ഥാന സെക്രട്ടറി സി.ടി. പോൾ, കെ.ടി.യു.സി സംസ്ഥാന സെക്രട്ടറി പ്രസാദ് പുലിക്കോടൻ, കർഷക യൂനിയൻ സംസ്ഥാന സെക്രട്ടറി ജോർജ് കിഴക്കുമ്മശ്ശേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ.വി. കണ്ണൻ, ജില്ല ജനറൽ സെക്രട്ടറിമാരായ സി.ജെ. വിൻസെന്റ്, അൻസൺ കെ. ഡേവിഡ്, ജോസഫ് കാരക്കട, ഉണ്ണി വിയ്യൂർ, എൻ.ജെ. ലിയോ, പി.ടി. ജോർജ്, ഗബ്രിയേൽ കിഴക്കൂടൻ, അഡ്വ. വിപിൻ പോൾ, സി.എ. സണ്ണി, എം.വി. ജോസഫ്, നേതാക്കളായ തോമസ് ചിറമൽ, ജോണി ചിറ്റിലപ്പിള്ളി, ഷാജി തോമസ്, ജോസഫ് കാരക്കാട, അഡ്വ. കെ.വി. സെബാസ്റ്റ്യൻ, ഡേവിസ് പാറേക്കാട്ട്, അഡ്വ. ലിജോ കെ. ജോൺ, നോക്കി ആളുക്കാരൻ, സന്ദീപ് ഗോപി, കെ.ജെ. ജോതി ടീച്ചർ, ലിൻറി ഷിജു, അഡ്വ. ഷൈനി ജോജോ, ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.