സർവകക്ഷി യോഗത്തിന് ഇനി പ്രസക്തി എന്തെന്ന് എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: അടച്ചിട്ട മുറിയിൽ ഇരുന്ന് സി.പി.എമ്മും ബി.ജെ.പിയും പ്രശ്നങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ ഇനി സർവകക്ഷി യോഗത്തിന് എന്താണ് പ്രസക്തിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സർവകക്ഷി യോഗത്തിലേക്ക് കോൺഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ല. ലഭിക്കുേമ്പാൾ പോകണമോയെന്ന് ആലോചിക്കും. ചർച്ചയിൽ തങ്ങൾകൂടി ആവശ്യമുണ്ടെന്ന് തോന്നിയാൽ പോകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങളോട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയത് ധാർഷ്ട്യമാണ്. അതിനാൽ മാപ്പുപറയണം.
അതേസമയം ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി പോയി. അധികാരമോഹം കാരണം ഭയന്നാണ് ഗവർണറെ കാണാൻ പോയത്. ഇതോടെ പിണറായി വെറും കടലാസ് പുലിയാണെന്ന് തെളിഞ്ഞു. ഒരുവശത്ത് ധാർഷ്ട്യത്തിെൻറയും മറുവശത്ത് ഭീരുത്വത്തിെൻറയും മുഖമാണ് മുഖ്യമന്ത്രിക്കുള്ളത്. മഅ്ദനിയുടെ കാര്യത്തിൽ പി.ഡി.പി നേതാക്കൾ സഹായം ആവശ്യപ്പെട്ടാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കർണാടക സർക്കാറുമായി ബന്ധപ്പെടാൻ തയാറാണ്. ഇത്തരം കാര്യങ്ങളിൽ സംസ്ഥാന സർക്കാറുകൾ തമ്മിൽ ബന്ധപ്പെടുന്നതാണ് കൂടുതൽ ഫലപ്രദം.
എങ്കിലും പി.ഡി.പി നേതൃത്വം ആവശ്യപ്പെട്ടാൽ കർണാടക സർക്കാറിനെ കോൺഗ്രസ് ബന്ധപ്പെടും. സംസ്ഥാനത്ത് പനി ബാധിച്ച് 414 പേർ മരിച്ചിട്ടും സർക്കാർ പ്രശ്നത്തിന് യാതൊരു ഗൗരവവും നൽകുന്നില്ല. പനിമരണത്തിൽ ഒന്നാംപ്രതി സർക്കാറാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രതികളാക്കി കൊലക്കുറ്റത്തിന് കേസെടുക്കണം. ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന അഴിമതി ആരോപണങ്ങളിൽ കോടതി നിരീക്ഷണത്തിലുള്ള സി.ബി.െഎ അന്വേഷണം നടത്തണം.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഘർഷത്തെ തുടർന്ന് അഴിമതി വിഷയത്തിൽ സർക്കാർ നിസ്സംഗത തുടരുകയാണ്. നെഹ്റു കോളജ് മാനേജ്മെൻറുമായി ഒത്തുതീർപ്പ് ചർച്ചക്കുപോകുംമുമ്പ് പാർട്ടിയുമായി ആലോചിക്കാതിരുന്നതിൽ ഖേദമുണ്ടെന്ന് കെ. സുധാകരൻ വിശദീകരണം നൽകിയിട്ടുണ്ട്. ചർച്ചക്ക് പോയത് വ്യക്തിപരമായാണ്. ഇത് മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കുമെന്ന് കരുതിയിരുന്നിെല്ലന്നും സുധാകരൻ വിശദീകരിച്ചിട്ടുണ്ട്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗം ഇൗ മാസം എട്ടിന് വൈകീട്ട് ഏഴിന് ചേരുമെന്നും ഹസൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.