സർവകക്ഷി യോഗം: സർക്കാർ നേരിടുന്നത് ബഹുതല വെല്ലുവിളി; പ്രതിപക്ഷത്തിനും കീറാമുട്ടി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ് സംബന്ധിച്ച കോടതിവിധിയുടെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സർവകക്ഷി യോഗം വിളിക്കുന്ന സർക്കാർ നേരിടുന്നത് ബഹുതല വെല്ലുവിളി. വിധി ഉയർത്തിയ സാഹചര്യങ്ങൾക്ക് സമവായമുണ്ടാക്കാൻ പ്രതിപക്ഷവും വെല്ലുവിളികളുടെ കടമ്പ കടക്കേണ്ടതുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ഭിന്നതയും ധ്രുവീകരണവും മുറുകുന്നതിൽ കണ്ണുംനട്ട് ഹിന്ദുത്വ ശക്തികൾ കാത്തിരിക്കുേമ്പാഴാണ് യോഗം. ഘടകകക്ഷികൾ പോലും വിധിയുടെ പേരിൽ പരസ്യമായി ചേരിതിരിഞ്ഞ് നിൽക്കുേമ്പാൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇത് രാഷ്ട്രീയ, സാമൂഹിക പരീക്ഷ കൂടിയാണ്.
ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ് നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാറിെൻറ മൂന്ന് ഉത്തരവുകളാണ് കോടതി റദ്ദാക്കിയത്. ഉത്തരവുകൾ 1992ലെ കേന്ദ്ര ന്യൂനപക്ഷ കമീഷൻ ആക്ടിലെയും വ്യവസ്ഥകൾക്ക് യോജിക്കുന്നതല്ലെന്നാണ് കോടതി വിധിച്ചത്.
ആനുപാതികമല്ലാത്ത സ്കോളർഷിപ് സംവരണം ഭരണഘടനവിരുദ്ധവും നിയമ പിൻബലമില്ലാത്തതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും വികസനം സാധ്യമാകണമെന്നും ഏതെങ്കിലും ഒന്നിനെ വേർതിരിച്ച് താൽപര്യ സംരക്ഷണം സാധ്യമല്ലെന്നും വിധിയിൽ പരാമർശമുണ്ടായതോടെ സർക്കാർ ഉത്തരവുകൾക്ക് ആധാരമായ പാലോളി കമ്മിറ്റി ശിപാർശയുടെ സാധുത തന്നെ തുലാസിലായി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയതോടെ നിർധന വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള ആറ് സ്കോളർഷിപ് വിതരണം നിലച്ചു. ന്യൂനപക്ഷ വകുപ്പിെൻറയും മദ്റസ ക്ഷേമനിധി ബോർഡിെൻറയും പ്രവർത്തനം നിശ്ചലമായി. വിധിയുടെ തുടർച്ചയായി കൂടുതൽ നിയമനടപടിയുണ്ടായാൽ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളുടെ ഭാവിയും ചോദ്യം ചെയ്യപ്പെടും. ഇതൊഴിവാക്കാൻ ഉടൻ സ്റ്റേ നടപടിയിലേക്ക് പോകുകയാണ് സർക്കാറിന് മുന്നിലെ പോംവഴി.
ന്യൂനപക്ഷങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി നേരിടുന്ന ആദ്യ പരീക്ഷണമാണ് സർവകക്ഷിയോഗം. കോടതിവിധിയെ എൽ.ഡി.എഫിൽ െഎ.എൻ.എൽ എതിർക്കുേമ്പാൾ രണ്ട് കേരള േകാൺഗ്രസുകൾ അനുകൂലിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ അടക്കം തള്ളി എൽ.ഡി.എഫിന് വോട്ട് ചെയ്ത മുസ്ലിം സമുദായം അർപ്പിച്ച വിശ്വാസം എത്രത്തോളം നിലനിർത്താനാകുമെന്നതിെൻറ ഉരകല്ലുകൂടിയാകും സർവകക്ഷിയോഗം. മുസ്ലിംകൾ സർക്കാർ ആനുകൂല്യങ്ങൾ അവിഹിതമായി നേടുന്നെന്ന സംഘ്പരിവാർ പ്രചാരണത്തെ പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷം അലംഭാവം കാണിക്കുന്നെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
മധ്യകേരളത്തിൽ ഒപ്പംനിന്ന ക്രൈസ്തവ വിഭാഗങ്ങളെ വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിൽ കേരള കോൺഗ്രസിനെ ആദ്യം വിശ്വാസത്തിലെടുക്കണം.
യോഗത്തിൽ എടുക്കുന്ന നിലപാട് കോൺഗ്രസിനും നിർണായകമാകും. ലീഗ് വിധിയെ എതിർക്കുേമ്പാൾ യു.ഡി.എഫിലെ കേരള കോൺഗ്രസ് വിഭാഗം അനുകൂലിക്കുന്നു. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾ മുന്നണിയിൽ അർപ്പിച്ച വിശ്വാസം ചോരാതെ എങ്ങനെ പരിഹാരം നിർദേശിക്കുമെന്നത് പുതിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിടുന്ന ആദ്യ പരീക്ഷണമാണ്.
യോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയെ തുടർന്നുള്ള സാഹചര്യം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരക്ക് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം. കോടതിവിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് മുസ്ലിം സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ക്രിസ്ത്യൻ സംഘടനകൾ വിധിയെ സ്വാഗതം ചെയ്തു. കോടതിവിധി പഠിച്ചശേഷം സർക്കാർ നിലപാട് സ്വീകരിക്കുമെന്ന് നേരേത്ത മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോടതിവിധി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിൽനിന്നും നിയമവകുപ്പിൽനിന്നും സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.