ഉപതെരഞ്ഞെടുപ്പ്ുകൾ മാറ്റിവെക്കുന്ന വിഷയത്തിൽ സർവകക്ഷിയോഗം വെള്ളിയാഴ്ച
text_fieldsതിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. നാലു മാസത്തേക്ക് വേണ്ടി മാത്രം രണ്ട് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുമായി സമവായത്തിലെത്താനാണ് നീക്കം. കോവിഡ് വ്യാപനത്തിൽ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്നാണ് സർക്കാരിന്‍റെ പക്ഷം. തെരഞ്ഞെടുപ്പിന്‍റെ അധിക സാമ്പത്തിക ബാധ്യതയും കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാകുമെന്നാണ് സർക്കാറിന്‍റെ പ്രതീക്ഷ. പ്രതിപക്ഷനേതാവുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്ന കാര്യത്തില്‍ ബി.ജെ.പിയുടെ പിന്തുണയും സര്‍ക്കാരിന് ലഭിക്കുമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.