എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാര്‍ട്ട് -മന്ത്രി കെ. രാജന്
text_fieldsഅടൂർ: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് റവന്യൂ വകുപ്പിന്റെ പ്രധാന മുദ്രാവാക്യമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയവിതരണവും പെരിങ്ങനാട് വില്ലേജ് ഓഫിസ് അങ്കണത്തില്‍ നിര്‍വഹിക്കുകയിരുന്നു മന്ത്രി.
കേരളത്തില്‍ എല്ലാവരെയും ഭൂമിക്ക് അവകാശികളാക്കുക എന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പട്ടയമിഷനും എം.എല്‍.എ ചെയര്‍മാനായി പട്ടയ അസംബ്ലിയും രൂപവത്കരിക്കുന്നതെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് കഴിവതും വേഗം സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ വില്ലേജിലെ ചേന്നംപുത്തൂര് കോളനിയില്‍നിന്നുള്ള 22 ഗുണഭോക്താക്കള്‍ക്ക് പട്ടയം വിതരണം ചെയ്തു. കലക്ടര്‍ എ. ഷിബു, എ.ഡി.എം ബി. രാധാകൃഷ്ണന്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ജില്ല നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്. സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.