അര്‍ഹതയുള്ളവരെയെല്ലാം മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും -മന്ത്രി വീണ ജോര്‍ജ്
text_fieldsപത്തനംതിട്ട: റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗങ്ങളില്‍ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൃത്യമായ പരിശോധനകളിലൂടെയാണ് മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്. നവകേരള സദസ്സിലും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിച്ചവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
താലൂക്കിലെ 10 കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ഫെബ്രുവരി അഞ്ചിന് ശേഷം 90 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. അക്ഷയ സെന്റര്‍ മുഖേനയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ ഫെബ്രുവരി അഞ്ചിന് ശേഷം പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ എ. ഷിബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ എ. ഷാജു, വകുപ്പുതല ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.