വിദ്യാർഥികളോട് വിവേചനം; കാലിക്കറ്റിൽ രണ്ട് അധ്യാപകർക്ക് നിർബന്ധിത അവധി
text_fieldsതേഞ്ഞിപ്പലം: വിദ്യാർഥികളോട് വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ രണ്ട് അധ ്യാപകർക്ക് നിർബന്ധിത അവധി. മലയാളം പഠനവകുപ്പ് മേധാവി ഡോ. എൽ. തോമസുകുട്ടി, ബോട്ടണി വകുപ്പിലെ അസി. പ്രഫസർ ഡോ. എം. ഷാമ ിന എന്നിവരോടാണ് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സർവകലാശാല നിർദ്ദേശിച്ചത്. ജാതിവിവേചനം ഉൾപ്പടെയുള്ള ആരോപണമാണ ് ഇരുവർക്കുമെതിരെ ഉയർന്നത്.
സിൻഡിക്കറ്റ് നിയോഗിച്ച സമിതി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും അന്വേഷണം പൂർത്തിയാകുന്ന വരേയ്ക്കും ഇരു അധ്യാപകരും അവധിയിൽ പ്രവേശിക്കണമെന്നുമാണ് നിർദേശം. മലയാളം വിഭാഗത്തിലെ ഗവേഷക പി. സിന്ധുവാണ് ഡോ. തോമസുകുട്ടിക്കെതിരെ പരാതി നൽകിയത്. തന്റെ ഗവേഷണ പ്രബന്ധം അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്നും വിവേചനത്തോടെ പെരുമാറുന്നുവെന്നുമായിരുന്നു പരാതി.
ബോട്ടണി വകുപ്പിലെ നാല് ഗവേഷക വിദ്യാർഥികളാണ് ഡോ. ഷമീനക്കെതിരേ സർവകലാശാലക്ക് പരാതി നൽകിയത്. തങ്ങൾക്കെതിരേ ജാതീയമായ പരാമർശങ്ങൾ നടത്തുന്നുവെന്നും മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇവർ പറയുന്നു. ഗവേഷണ പ്രവർത്തനങ്ങൾക്ക് പലവിധത്തിൽ പ്രതിബദ്ധങ്ങൾ സൃഷ്ടിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു.
ദലിത് വിദ്യാർഥികൾക്കു നേരെയുള്ള അതിക്രമമാണ് അധ്യാപകരിൽ നിന്നുണ്ടായതെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ പരാതികളിൽ അന്വേഷണം നടത്താൻ സിൻഡിക്കറ്റ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, അധ്യാപകരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, എ.കെ.ആർ.എസ്.എ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വൈസ് ചാൻസലറെ ഉപരോധിച്ച് സമരം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിലാണ് തീരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.