ഫോർട്ട്കൊച്ചി ജെട്ടി നവീകരണത്തിന് ഒരു കോടി അഴിമതിയെന്ന് ആരോപണം
text_fieldsഫോർട്ട്കൊച്ചി: കസ്റ്റംസ് ജെട്ടി നവീകരണത്തിന് 95 ലക്ഷം രൂപയെന്നറിഞ്ഞതോടെ നാട്ടുകാരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. പൊതുപ്രവർത്തകൻ നിസാർ മാമു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഴിമതിയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. പ്രതിഷേധവും ശക്തമാണ്.
കാതലായ നവീകരണം നടന്നിരിക്കുന്നത് റൂഫിങ് ഷീറ്റുകൾ മാറ്റി മുന്തിയയിനം റൂഫിങ് ഷീറ്റ് പാകിയതാണ്. തറയിൽ ഗ്രാനൈറ്റ് പാകിയിട്ടുണ്ട്. പുതിയ സ്റ്റീൽ ഗ്രില്ലുകൾ സ്ഥാപിച്ചു. 300 ചതുരശ്രയടി വിസ്തീർണത്തിൽ ശുചുമുറിയടക്കമുള്ള കെട്ടിട നിർമാണമാണ് പുതുതായി ആകെ നടന്നിട്ടുള്ളത്. പുതുതായി നിർമിച്ച പൈൽ കാപ്പ് ബോട്ട് അടുത്തപ്പോൾ തന്നെ പൊട്ടി. വാട്ടർ കണക്ഷൻ ഇതുവരെ കിട്ടിയിട്ടില്ല.
ഫോർട്ട്കൊച്ചി ജെട്ടി നവീകരണത്തിന് ഒരു കോടി അഴിമതിയെന്ന് ആരോപണംകവാടം മുതൽ ടിക്കറ്റ് കൗണ്ടർവരെയുള്ള ഷീറ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിർമാണം നിലച്ചമട്ടാണ്. കോടിയോടടുത്ത് തുക ചെലവിടുമ്പോഴും വിദേശികൾ അടക്കമുള്ള സഞ്ചാരികൾക്കും നാട്ടുകാർക്കും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. ശുചിമുറി വെള്ളമില്ലാത്തതിനാൽ പൂട്ടി ക്കിടക്കുകയാണ്. നവീകരണത്തിലെ അഴിമതി അന്വേഷണ വിധേയമാക്കണമെന്നാണ് നാട്ടുകാരും സംഘടനകളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.