Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളജി​ലെ കോവിഡ്​ ചികിത്സയിൽ അനാസ്​ഥയെന്ന്​ ആരോപണം; ചർച്ചയായി വിഡിയോ

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കൽ കോളജി​ലെ കോവിഡ്​ ചികിത്സയിൽ അനാസ്​ഥയെന്ന്​ ആരോപണം; ചർച്ചയായി വിഡിയോ
cancel

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സയിൽ അനാസ്​ഥയെന്ന്​ ആരോപിച്ച്​ മുൻ മാധ്യമപ്രവർത്തകൻ പോസ്റ്റ്​ ചെയ്​ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കേരള കൗമുദിയിൽ നിന്ന് വിരമിച്ച ഹരിഹരൻ ആണ് കോവിഡ് ചികിത്സയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊലപാതകമാണ്​ നടക്കുന്നതെന്ന്​ ആരോപിച്ച്​ വിഡിയോ പോസ്റ്റ്​ ചെയ്​തത്​.

കോവിഡ് ചികിത്സക്കായാണ് ഹരിഹരൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നത്. കൃത്യമായ മാർഗനിർദേശവും പരിചരണവും നൽകാതെ അധികൃതർ തന്നെ പീഡിപ്പിച്ചുവെന്ന് അദ്ദേഹം വിഡിയോയിൽ പറയുന്നു. അവിടെയുള്ള രോഗിയെ പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ പീഡിപ്പിച്ചു. ആവശ്യമില്ലാതെ ആ രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.

എന്നാൽ അവിടെയുണ്ടായിരുന്നവർക്ക് വെന്‍റിലേറ്റർ ഉപയോഗിക്കാൻ പോലും അറിയുമായിരുന്നില്ല. ആ രോഗിയെ അധികൃതർ ഇത്തരത്തിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരിഹരൻ വിഡിയോയിലൂടെ ആരോപിക്കുന്നു. മറ്റൊരു രോഗിയും ഇതേ രീതിയിൽ മെഡിക്കൽ കോളജ്​ അധികൃതരുടെ അനാസ്​ഥ മൂലം മരിച്ചെന്നും ഹരിഹരൻ ആരോപിക്കുന്നുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid treatment​Covid 19Government Medical College Thiruvananthapuram
News Summary - Government Medical College Thiruvananthapuram, covid treatment, covid 19
Next Story