അലൻ, താഹ കേസ്: പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകില്ല –പി. ജയരാജൻ
text_fieldsകാളികാവ്: കോഴിക്കോട്ടെ മാവോവാദി കേസിലുൾപ്പെട്ട അലനും താഹക്കും കുറ്റപത്രം നൽകുന്ന ഘട്ടത്തിൽ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകില്ലെന്ന് സി.പി.എം സംസ്ഥാനസമിതിയംഗം പി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കാളികാവ് തണ്ടുകോട്ട് സി.പി.എം ഓഫിസായ കുഞ്ഞാലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ആർജവത്തോടെ പറയാൻ സംസ്ഥാന സർക്കാർ തയാറായത് ഉറച്ച നിലപാടുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ എന്ന കരിനിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. രാജ്യത്തെ എല്ലാ വർഗീയകലാപങ്ങളിലും ആർ.എസ്.എസിന് പങ്കുണ്ടെന്ന് എല്ലാ കമീഷനുകളും കണ്ടെത്തിയതാണ്. നുണക്കഥകളാണ് ഇത്തരം എല്ലാ കലാപങ്ങളുടേയും പിന്നിലെന്നും ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.