Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽഎൽ.ബി പരീക്ഷയെഴുതാൻ...

എൽഎൽ.ബി പരീക്ഷയെഴുതാൻ അലന്​ കണ്ണൂർ സർവകലാശാലയുടെ അനുമതി

text_fields
bookmark_border
എൽഎൽ.ബി പരീക്ഷയെഴുതാൻ അലന്​ കണ്ണൂർ സർവകലാശാലയുടെ അനുമതി
cancel

കണ്ണൂർ: യു.എ.പി.എ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന അലൻ ശുഹൈബിന്​ എൽഎൽ.ബി പരീക്ഷയെഴുതാൻ കണ്ണൂർ സർവകലാശാല അനുമതി ന ൽകി. ഇതി​​െൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്​ച ആരംഭിക്കുന്ന എൽഎൽ.ബിയുടെ രണ്ടാം സെമസ്​റ്റർ പരീക്ഷയെഴുതാൻ അലന്​ കഴിയും.

പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട്​ അലൻ കണ്ണൂർ സർവകലാശാലക്ക്​ അപേക്ഷ നൽകിയിരുന്നു. പരീക്ഷ എഴുതാനാവശ്യമായ ഹാജർ ഉള്ള സാഹചര്യത്തിൽ അലന്​ പരീക്ഷ എഴുതാവുന്നതാണെന്ന തീരുമാനം സർവകലാശാല അധികൃതർ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്​.

അലൈൻ ശ​ുഹൈബിന്​ പരീക്ഷ എഴുതാനാകുമോയെന്ന്​​ ഹൈകോടതി കണ്ണൂർ സർവകലാശാല അധികൃതരോട്​ ആരാഞ്ഞിരുന്നു. 48 മണിക്കൂറിനകം കാര്യങ്ങൾ സമഗ്രമായി പരിശോധിച്ച്​ വിവരം അറിയിക്കാനായിരുന്നു ഹൈകോടതിയുടെ നിർദേശം. കണ്ണൂർ സർവകലാശാല പാലയാട്​ കാമ്പസിലെ എൽഎൽ.ബി വിദ്യാർഥിയാണ്​ അലൻ ശ​ുഹൈബ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist caseUAPA caseallan shuhaib
News Summary - allen shuhaib grant permission to attend exam
Next Story