കോവിഡിന് ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ അലോപ്പതി ഡോക്ടർമാർ
text_fieldsകോഴിക്കോട്: കോവിഡിന് ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവന വിവാദമാകുന്നു.
അലോപ്പതി ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധവുമായെത്തി. ഹോമിയോ മരുന്നായ ആർസനിക്കം ആൽബം 30സിയാണ് പ്രതിരോധ മരുന്നായി വിതരണം ചെയ്യുന്നത്. പലതവണ ആവർത്തിച്ച് നേർപ്പിച്ചുണ്ടാക്കുന്ന ആർസനിക്കം ആൽബം 30സിയിൽ ഔഷധത്തിെൻറ ഒരു തന്മാത്രപോലും അവശേഷിക്കില്ലെന്ന് പ്രമുഖ അലോപ്പതി ഡോക്ടർമാരായ വി. രാമൻകുട്ടിയും കെ.പി. അരവിന്ദനും എതിർവാദമുന്നയിച്ചു.
എന്നാൽ, ഹോമിയോ മരുന്ന് കോവിഡിന് മരുന്നാണെന്ന് ഒരിക്കലും പഠനത്തിൽ പറഞ്ഞിട്ടില്ലെന്ന് ഡോ. ബിജു പറഞ്ഞു. പ്രതിരോധശേഷി കൂട്ടുമെന്നാണ് പഠനത്തിൽ പറഞ്ഞത്. പ്രതിരോധശേഷി തീരേ കുറഞ്ഞവർക്ക് ഹോമിയോ മരുന്ന് നൽകിയപ്പോൾ പ്രതിരോധശേഷി കൂടിയതായും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.