വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യം സംരക്ഷിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കണം-കെ.രാധാകൃഷ്ണൻ
text_fieldsകോഴിക്കോട് : വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യം സംരക്ഷിക്കുന്നതിലും കുട്ടികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി.മന്ത്രി കെ.രാധാകൃഷ്ണൻ. കട്ടേല എം.ആർ.എസിലെ വിദ്യാർഥികൾക്ക് ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹെൽത്ത്കാർഡ് ഉപയോഗിക്കുന്നതിലൂടെ കൈവരിക്കുന്ന ആരോഗ്യശീലങ്ങൾ വീട്ടിലും നാട്ടിലും കുട്ടികൾ ഉപയോഗപ്പെടുത്തണം. അതാണ് സാമൂഹ്യ വികസന പരിപാടി വഴി സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ കുടുംബങ്ങളുടെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന പദ്ധതികളാണ് പട്ടിക വിഭാഗം ജനങ്ങൾക്കായി ഇനി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
പട്ടിക വർഗക്കാരായ വിദ്യാർഥികളിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കാനും ഹെൽത്ത് കാർഡ് വഴി സാധിക്കും. അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ തുടങ്ങിയ പദ്ധതി ഈ അധ്യയന വർഷം എല്ലാ എം.ആർ.എസുകളിലേക്കും വ്യാപിപ്പിക്കനാണ് തീരുമാനം. പട്ടികവർഗ ഡയറക്ടർ ടി.വി. അനുപമ, പട്ടികജാതി വകുപ്പ് ഡയറക്ടർ വി.ആർ കൃഷ്ണ തേജ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.