പച്ചക്കറിക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും വില കുത്തനെ കൂടുന്നു
text_fieldsകോഴിക്കോട്: പച്ചക്കറിക്കൊപ്പം പലവ്യഞ്ജനസാധനങ്ങൾക്കും വില കുത്തനെ കൂടുന്നു. അരി ഉൾപ്പെെട നിേത്യാപയോഗ സാധനങ്ങൾക്കാണ് വിലക്കയറ്റം. ഇതരസംസ്ഥാനങ്ങളിലെ മഴയും വിളനഷ്ടവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കേരളത്തിലേക്കെത്തുന്ന ആന്ധ്ര കുറുവക്കും ബോധനക്കും ഒരു രൂപ മുതൽ രണ്ടു രൂപവരെ വില കൂടി.
കുറുവ ശ്രീലങ്കയിലേക്കുകൂടി കയറ്റി അയക്കാൻ തുടങ്ങിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്തവ്യാപാരികൾക്ക് ലഭിക്കുന്ന വിവരം. അതേസമയം, അരിവിലവർധന അധികം നീണ്ടുനിൽക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ, പയറുവർഗങ്ങൾക്കും മസാലസാധനങ്ങൾക്കും വില കുത്തനെ കൂടി. വൻപയറിന് 95ൽനിന്ന് 110 ആയും മഞ്ഞളിന് 120ൽനിന്ന് 150 ആയും കടുകിന് 90ൽനിന്ന് 105 ആയും മല്ലിക്ക് 110ൽനിന്ന് 120 ആയും കടലക്ക് 80ൽനിന്ന് 95 രൂപയായുമാണ് വില വർധിച്ചത്.
മൊത്തവിലയാണിതെല്ലാം. ചില്ലറവിൽപനശാലകളിലൂടെ സാധാരണക്കാരെൻറ കൈയിലെത്തുേമ്പാൾ ഇതിൽ 20 രൂപ വരെ വർധനയുണ്ടാവും. തമിഴ്നാട്ടിൽ ഉൾപ്പെടെ പ്രളയത്തിൽ വിളനാശം സംഭവിച്ചതും ഇന്ധനവിലക്കയറ്റവും നിത്യോപയോഗസാധനങ്ങളുടെ വിലവർധനക്കു കാരണമാണ്.
സർക്കാർ സൗജന്യ കിറ്റുകൾ നൽകിയ കാലത്ത് പലവ്യഞ്ജനങ്ങൾക്ക് ഡിമാൻഡ് കുറവായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോെട കിറ്റ് വിതരണം നിലച്ചു.ലോക്ഡൗണിനുശേഷം ഹോട്ടലുകൾ സാധാരണപോലെ പ്രവർത്തിക്കാൻ തുടങ്ങി. വിവാഹവും സൽക്കാരപരിപാടികളും തിരിച്ചുവരാൻ തുടങ്ങി. ആവശ്യം കൂടിയതോടെ പലവ്യഞ്ജന സാധന വില വർധനക്ക് കാരണമായി. ഒരു മാസത്തിലേറെയായി വലിയ ഉള്ളി വില 40നു മുകളിലാണ് ചില്ലറവിൽപനശാലകളിൽ. വിപണിയിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.