Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ് പദ്ധതിയിൽ...

തൊഴിലുറപ്പ് പദ്ധതിയിൽ റബർ കൃഷി ഉൾപ്പെടുത്താൻ ശ്രമിക്കും –കണ്ണന്താനം

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതിയിൽ റബർ കൃഷി ഉൾപ്പെടുത്താൻ ശ്രമിക്കും –കണ്ണന്താനം
cancel
camera_alt???????????? ??? ?????????? ????? ?????????????????? ??? ??? ??????? ??????? ??.??. ????????????? ??????????????? ?????? ??????? ??????? ????????? ????????? ??????????. ????????????????? ???????? ?. ??????????? ?????
കോ​ട്ട​യം: റ​ബ​ർ കൃ​ഷി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം. ഇ​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക്​ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ്​ ലാ​ഭി​ക്കാം. റ​ബ​ർ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ പു​തു​പ്പ​ള്ളി റ​ബ​ർ റി​സ​ർ​ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ റ​ബ​ർ ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ​യും ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​വ​ർ​ത്ത​ന, പു​തു​കൃ​ഷി സ​ബ്​​ഡി​ഡി​ക​ൾ ല​ഭി​ക്കു​ന്നി​​ല്ലെ​ന്ന്​ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ്​ ഇ​ത്ത​രം ജോ​ലി​ക​ൾ തൊ​ഴി​ലു​റ​പ്പി​നു​കീ​ഴി​ൽ ​​​െകാ​ണ്ടു​വ​രാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. റ​ബ​റി​ന്​ ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​തു സ​ത്യ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി, ഇ​റ​ക്കു​മ​തി ച്ചു​ങ്ക​മോ ആ​ൻ​റി ഡ​മ്പി​ങ് ഡ്യൂ​ട്ടി​യോ വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​മ​െ​ല്ല​ന്ന്​ അ​റി​യി​ച്ചു. സേ​ഫ് ഗാ​ർ​ഡ് ഡ്യൂ​ട്ടി പ​രി​ഗ​ണി​ക്കാ​മെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യാ​ണ്. ഡ​ബ്ല്യു.​ടി.​ഒ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ്​ കാ​ര​ണം. വാ​ണി​ജ്യ ഉ​ൽ​പ​ന്ന​മെ​ന്ന​നി​ല​യി​ൽ​നി​ന്ന്​ കൃ​ഷി ഉ​ൽ​പ​ന്ന​മാ​ക്കി റ​ബ​റി​നെ മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ദേ​ശീ​യ റ​ബ​ർ ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച​ന​ട​ത്തും. റ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ർ​ഷി​േ​കാ​പ​ക​ര​ണ​ങ്ങ​ളെ ജി.​എ​സ്.​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം, കൂ​ടു​ത​ൽ ഫ​ണ്ട്​ അ​നു​വ​ദി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു.

വി​ള ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്ന്​ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ. ​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു. സേ​ഫ്ഗാ​ർ​ഡ് ഡ്യൂ​ട്ടി ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്​ സാ​ധി​ക്കു​മെ​ന്നും ട​യ​ർ ലോ​ബി​യു​ടെ സ​മ​ർ​ദ​ത്തി​ന്​ സ​ർ​ക്കാ​റു​ക​ൾ വ​ഴ​ങ്ങു​ക​യാ​ണെ​ന്നും റ​ബ​ർ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ പി.​സി. സി​റി​യ​ക് പ​റ​ഞ്ഞു. പ​യ​സ്​ സ്​​ക​റി​യ പൊ​ട്ടം​കു​ളം, ബാ​ബു ജോ​സ​ഫ്, സു​രേ​ഷ് കോ​ശി, എം. ​ജോ​സ്,  പി.​എ​ൻ. മാ​ത്യു, ബി​ന്നി മാ​ത്യു, പ്ര​ഭാ​ക​ര​ൻ, പ​യ​സ്​ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. റ​ബ​ർ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് എ​ൻ. രാ​ജ​ഗോ​പാ​ൽ, റ​ബ​ർ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ജ​യിം​സ്​ ജേ​ക്ക​ബ് എ​ന്നി​വ​ർ  നേ​തൃ​ത്വം ന​ൽ​കി. ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളാ​യ യു​നൈ​റ്റ​ഡ് പ്ലാേ​ൻ​റ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്  സ​തേ​ൺ ഇ​ന്ത്യ (ഉ​പാ​സി), അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്ലാേ​ൻ​റ​ഴ്സ്​ കേ​ര​ള, നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ െപ്രാ​ഡ്യൂ​സേ​ഴ്സ്​ സൊ​സൈ​റ്റീ​സ്, റ​ബ​ർ ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamrubberkerala newsmalayalam news
News Summary - alphons kannanthanam- Kerala news
Next Story