തള്ളും ട്രോളുമായി കണ്ണന്താനം
text_fieldsമലപ്പുറം: തള്ളിനെയും ട്രോളിനെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന കളിയാക്കലുകളെയും ട്രോളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം െചയ്യുന്നതിനിടെയാണ് തനിക്കെതിരായ ട്രോളുകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
എസ്.എസ്.എൽ.സിക്ക് 42 ശതമാനം മാർക്ക് വാങ്ങി സ്കൂളിലെ മണ്ടനാണെന്ന് പറഞ്ഞ താൻ െഎ.എ.എസ് നേടി, എം.എൽ.എയും മന്ത്രിയുമായെന്ന് പറഞ്ഞതിന് പിന്നാലെ ‘ഇതൊന്നും തള്ളാണെന്ന് പറഞ്ഞേക്കേല്ല’ എന്നായിരുന്നു കണ്ണന്താനത്തിെൻറ ട്രോൾ. രാവിലെ മുതൽ വൈകീട്ട് വരെ ഫോൺ കുത്തിപ്പിടിച്ച് ട്രോൾ ഉണ്ടാക്കാനായി സമയം ചെലവഴിക്കുന്നവർ കഴിവ് അംഗീകരിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടിയും നോട്ട് നിരോധനവും വളർച്ചയെ ബാധിച്ചിട്ടുണ്ട്. അടുത്തസാമ്പത്തിക വർഷം ഇത് പരിഹരിക്കപ്പെട്ട് രാജ്യം മുന്നേറുമെന്നും അേദ്ദഹം പറഞ്ഞു.
സത്യം പറയാൻ നെട്ടല്ലുണ്ടാകണമെന്നാണ് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഒരുദിവസം പോലും അവധിയെടുക്കാതെ പ്രവർത്തിക്കുന്ന നരേന്ദ്രമോദിയെ എല്ലാവരും മാതൃകയാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.എൻ. വിനോദ്, സെക്രട്ടറിമാരായ കെ.എസ്. ജയചന്ദ്രൻ, പി.വി. ശ്രീകലേശൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.