ഇന്ത്യയിലെ ഗവേഷണങ്ങളിൽ ഭൂരിഭാഗവും കോപ്പിയടി -കണ്ണന്താനം
text_fieldsകൊച്ചി: ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളിൽ 90 ശതമാനവും പഴയത് കോപ്പിയടിച്ച് ഉണ്ടാക്കുന്നവയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൻസ് കണ്ണന്താനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തില്‍ സംസാരിക്കവെ ഒമ്പത് രാജ്യത്തുനിന്നുള്ള ഗവേഷകരുടെ സാന്നിധ്യത്തിലായിരുന്നു ഇൗ അഭിപ്രായപ്രകടനം.
മുൻകാലങ്ങളിൽ മാത്രമായിരുന്നു ഉയർന്ന നിലവാരമുള്ള ഗവേഷണങ്ങള്‍. ഹരിതവിപ്ലവത്തിനുശേഷം പൊതുജനത്തിന് ഒരുഗവേഷണംപോലും കാര്‍ഷികമേഖലയില്‍ നടന്നിട്ടില്ല. പ്രബന്ധങ്ങളുടെ കോപ്പിയടി തടയാനോ ആവര്‍ത്തനം കണ്ടെത്താനോ സഹായിക്കുന്ന സോഫ്റ്റ്വെയര് കാര്യക്ഷമമായാണോ ഉപയോഗിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. എല്ലാ ഗവേഷണവും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും ജീവിതനിലവാരം ഉയർത്താനുമാകണം.
ഓഖി ദുരന്തത്തിെൻറ ഇരകളെക്കുറിച്ച് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇത് ഗൗരവമായി കാണണം. ദുരന്തം മുന്‍കൂട്ടി പ്രവചിക്കുന്നതിലും ശാസ്ത്രീയ വിവരസമാഹരണത്തിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുന്നതിന് പകരം ദുരന്തങ്ങളെ നേരിടാൻ സാങ്കേതികസംവിധാനം മെച്ചപ്പെടുത്തണം. ഹിമാലയനിരകളില്‍ സാഹസിക ടൂറിസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മത്സ്യഭക്ഷ്യ, കാര്‍ഷികമേളയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സമാപന ദിവസമായ ബുധനാഴ്ച മത്സ്യത്തൊഴിലാളികളും കാലാവസ്ഥ, ദുരന്തനിവാരണ മേഖലകളിലെ വിദഗ്ധരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഫിഷറീസ് മന്ത്രി മേഴ്്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.