മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാവുക കള്ളക്കടത്തുകാരുടെ മക്കൾക്ക് മാത്രം –കണ്ണന്താനം
text_fieldsകൊച്ചി: കുത്തനെ ഉയർന്ന മെഡിക്കൽ ഫീസ് നൽകി പഠിച്ച് ഡോക്ടറാകാൻ ഇന്നത്തെ അവസ്ഥയിൽ കള്ളക്കടത്തുകാരുടെ മക്കൾക്ക് മാത്രേമ കഴിയൂ എന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഫീസ് കുത്തനെ ഉയരുകയാണ്. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ 75 ലക്ഷത്തോളം രൂപ മുടക്കി എങ്ങനെ സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഒാൾ കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ആൻഡ് െട്രയിനിങ് -2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കാണാപ്പാഠം പഠിച്ച് പ്രവേശന പരീക്ഷകൾ പാസാകുന്ന വിദ്യാർഥികളാണ് ഇന്ത്യയിലെ സ്കൂളിങ് സംവിധാനത്തിെൻറ ബാക്കിപത്രം. പണം സമ്പാദിക്കാനുള്ള മാർഗം മാത്രമായി വിദ്യാഭ്യാസ രംഗം മാറി. ഉത്തരങ്ങൾ കാണാതെ പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അധ്യാപകർ മാർക്ക് നൽകുന്നു. ഭാവിയിൽ ഇങ്ങനെയുള്ളവർ പഠനത്തിൽ മാത്രം മുൻപന്തിയിലെത്തുകയും ജീവിതത്തിൽ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.