അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു
text_fieldsതിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ കണ്ണന്താനം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടർ അറിയിച്ചത് എന്ന് കണ്ണന്താനം പറഞ്ഞു.
ഭാര്യ ഷീലക്കും മകൻ ആകാശിനും നെഗറ്റീവാണ്. ചെറിയ അസ്വസ്ഥത തോന്നി പരിശോധന നടത്തുകയായിരുന്നു. അടുത്ത 14 ദിവസം സ്വീകരണ മുറിയും കിടപ്പുമുറിയുമുള്ള ലോകത്ത് ലാപ്ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികൾ ചെയ്ത് തീർക്കാനുണ്ട്.
അടുത്ത ഒരാഴ്ചക്കുള്ളിൽ ഐ.എ.എസ് ബാച്ച് മേറ്റ്സുമായി സഹകരിച്ച് ഞാൻ ചെയ്യുന്ന പുസ്തകം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂർത്തിയാക്കി കഴിഞ്ഞാൽ രണ്ടു പുസ്തകങ്ങൾകൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും.
എന്‍റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികൾക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികൾ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാർഥിക്കുക കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു.
BEING POSITIVE
I am tested positive for Covid .
Both Sheela and Akash are negative .
I felt a little under the...
ഇനിപ്പറയുന്നതിൽ Alphons Kannanthanam പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 14, ബുധനാഴ്‌ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.