ആളൂർ പീഡനം: മുൻ പുരോഹിതന്‍റെ മുൻകൂർ ജാമ്യഹരജി തള്ളി
text_fieldsകൊച്ചി: തൃശൂർ ആളൂരിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ പുരോഹിതെൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി. തൃശൂർ സ്വദേശി ചുങ്കത്ത് സി.സി. ജോൺസെൻറ മുൻകൂർ ജാമ്യഹരജി തള്ളിയ ജസ്റ്റിസ് വി. ഷേർസി, കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹരജിയും തീർപ്പാക്കി.
ആളൂരിൽ അമ്മക്കൊപ്പം താമസിച്ചിരുന്ന യുവതിയെ ജോൺസൻ 2016ൽ പീഡിപ്പിച്ചെന്നാണ് കേസ്. യുവതി പിന്നീട് വിവാഹിതയായെങ്കിലും പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന പേരിൽ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പീഡനത്തെക്കുറിച്ച് യുവതി സുഹൃത്തായ ഒളിമ്പ്യൻ മയൂഖ ജോണിയോട് പറഞ്ഞതിനുശേഷം മയൂഖയെയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. മുൻകൂർ ജാമ്യഹരജി തള്ളിയ കോടതി ഹരജിക്കാരനോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനും നിർദേശിച്ചു.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയാണെന്ന തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് യുവതിയുടെ ഹരജി തീർപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.