Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവരാത്രിക്കൊരുങ്ങി...

ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
cancel
camera_alt

ആ​ലു​വ ശി​വ​രാ​ത്രി വ്യാ​പാ​രോ​ത്സ​വ ഭാ​ഗ​മാ​യ അ​മ്യൂ​സ്മെ​ന്‍റ്​ പാ​ർ​ക്കി​ൽ

അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു

ആ​ലു​വ: കോ​വി​ഡ് സൃ​ഷ്ടി​ച്ച ര​ണ്ട് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ലു​വ മ​ഹാ​ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്​ ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ശ​നി​യാ​ഴ്ച ശി​വ​രാ​ത്രി​ക്കും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വ്യാ​പാ​ര​മേ​ള​ക്കും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.ശി​വ​രാ​ത്രി നാ​ളി​ലും തു​ട​ര്‍ന്നു​ള്ള ഒ​രു മാ​സ​ക്കാ​ല​ത്തു​മാ​യി ല​ക്ഷ​ങ്ങ​ള്‍ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തെ മ​ണ​പ്പു​റ​ത്ത് വ​ന്നു​പോ​കും. ആ​ത്മീ​യ ച​ട​ങ്ങു​ക​ള്‍ക്ക് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ആ​ലു​വ ന​ഗ​ര​സ​ഭ​യു​മാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി നേ​തൃ​ത്വം ന​ല്‍കി വ​രു​ന്ന​ത്.

ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യാ​പാ​ര​മേ​ള​യും അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്കു​മാ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. പു​തു​മ​ക​ള്‍ നി​റ​ഞ്ഞ​താ​ണ് ഇ​ക്കു​റി വ്യാ​പാ​ര​മേ​ള. അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്കി​ലും വൈ​വി​ധ്യ ഇ​ന​ങ്ങ​ള്‍ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ഫ​ണ്‍ വേ​ള്‍ഡ് ആ​ൻ​ഡ്​ റി​സോ​ര്‍ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ബ​ര്‍ എ​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​വ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.

മ​ണ​പ്പു​റ​ത്തെ താ​ല്‍ക്കാ​ലി​ക മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് ശി​വ​രാ​ത്രി​യു​ടെ ത​ലേ​ന്ന്​ തു​റ​ന്ന്​ മേ​ള അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ്ര​വ​ര്‍ത്തി​ക്കും. താ​ല്‍ക്കാ​ലി​ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍, ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍, ആ​ശു​പ​ത്രി യൂ​നി​റ്റു​ക​ള്‍ (അ​ലോ​പ്പ​തി, ഹോ​മി​യോ), കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ ഓ​ഫി​സ് എ​ന്നി​വ മ​ണ​പ്പു​റ​ത്ത് ഉ​ണ്ടാ​കും. മ​ണ​പ്പു​റ​ത്തും പ​രി​സ​ര​ത്തും മ​തി​യാ​യ വെ​ളി​ച്ചം, ശു​ദ്ധ​ജ​ല​വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പ് വ​രു​ത്തും.

ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 1200ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ട് ടൗ​ണ്‍ ഹാ​ളു​ക​ളി​ല്‍ താ​ല്‍ക്കാ​ലി​ക പൊ​ലീ​സ് ക്യാ​മ്പ് പ്ര​വ​ര്‍ത്തി​ക്കും. കെ.​എ​സ്.​ആ​ര്‍.​ടി.​സി വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്നാ​യി ഇ​രു​ന്നൂ​റി​ലേ​റെ ബ​സു​ക​ള്‍ ശി​വ​രാ​ത്രി​ക്ക്​ പ്ര​ത്യേ​ക സ​ർ​വി​സു​ക​ള്‍ ന​ട​ത്തും. പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള കു​ളി​ക്ക​ട​വു​ക​ള്‍ വൃ​ത്തി​യാ​ക്കി വ​രു​ന്നു. മ​ണ​പ്പു​റ​ത്ത് മ​തി​യാ​യ ശു​ചി​മു​റി സൗ​ക​ര്യം ക്ര​മീ​ക​രി​ക്കും. എ​സ്.​ബി.​ഐ ആ​ലു​വ മ​ണ​പ്പു​റ​ത്ത് സൗ​ജ​ന്യ ചു​ക്കു​കാ​പ്പി വി​ത​ര​ണം ന​ട​ത്തും.

മ​ണ​പ്പു​റ​ത്ത് ഒ​രാ​ഴ്ച​ക്കാ​ല​ത്തെ ദൃ​ശ്യോ​ത്സ​വം - ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി ഇ​ക്കൊ​ല്ല​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ശി​വ​രാ​ത്രി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കാ​ന്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ലി​ന്‍റെ പ്ര​ത്യേ​ക യോ​ഗം ശി​വ​രാ​ത്രി നാ​ളി​ല്‍ വൈ​കീ​ട്ട് ആ​റു മു​ത​ല്‍ മ​ണ​പ്പു​റ​ത്തെ താ​ല്‍ക്കാ​ലി​ക മു​നി​സി​പ്പ​ല്‍ ഓ​ഫി​സി​ല്‍ ചേ​രും.

പ​ഴു​ത​ട​ച്ച സു​ര​ക്ഷ ; ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ

മ​ണ​പ്പു​റ​ത്തും ന​ഗ​ര​ത്തി​ലും പ​ഴു​ത​ട​ച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തി​ര​ക്ക് കൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന് ക്ലോ​സ്ഡ് സ​ര്‍ക്യൂ​ട്ട് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് താ​ല്‍ക്കാ​ലി​ക പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ക്കും. തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് വാ​ച്ച് ട​വ​റു​ക​ള്‍ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ശി​വ​രാ​ത്രി​ക്ക്​ എ​ത്തി​ച്ചേ​രു​ന്ന​വ​ര്‍ക്കാ​യി ഗ്രൂ​പ് ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ഘോ​ഷ​ത്തി​ന് നി​റ​മേ​കാ​ൻ വ്യാ​പാ​രോ​ത്സ​വം

ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ പ​ഴ​ക്കം ത​ന്നെ മ​ണ​പ്പു​റ​ത്തെ വ്യാ​പാ​ര​മേ​ള​ക്കും അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ട്. കൈ​മാ​റ്റ ക​ച്ച​വ​ട സ​മ്പ്ര​ദാ​യം നി​ല​നി​ന്നി​രു​ന്ന കാ​ല​ഘ​ട്ടം മു​ത​ല്‍ വ്യാ​പാ​ര​മേ​ള നി​ല​നി​ന്നു​പോ​രു​ന്നു. അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍ക്ക് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​പ്പ് കു​ത്ത​കാ​വ​കാ​ശ​ത്തി​ന്മേ​ല്‍ ന​ല്‍കി, വ്യാ​പാ​ര​മേ​ള ന​ഗ​ര​സ​ഭ നേ​രി​ട്ട് ന​ട​ത്തി​യി​രു​ന്ന നാ​ളി​തു​വ​രെ​യു​ള്ള രീ​തി​ക്ക് മാ​റ്റം വ​രു​ത്തി ഇ​തു​ര​ണ്ടും കൂ​ടി ഒ​രു​മി​ച്ച് കു​ത്ത​കാ​വ​കാ​ശ​ത്തി​ന്മേ​ല്‍ ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് ഈ ​വ​ര്‍ഷം. എ​ന്നാ​ൽ, മ​ണ​പ്പു​റ​ത്തെ പ​ര​മ്പ​രാ​ഗ​ത ക​ച്ച​വ​ട​ങ്ങ​ള്‍ക്കും ക​ച്ച​വ​ട​ക്കാ​ര്‍ക്കും ന​ഗ​ര​സ​ഭ നേ​രി​ട്ട് ന​ട​ത്തി​യി​രു​ന്ന സ​മ​യ​ത്തെ അ​തേ പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

ഒരുക്കം കലക്ടർ വിലയിരുത്തി

ആ​ലു​വ: ശി​വ​രാ​ത്രി ഒ​രു​ക്ക​ങ്ങ​ൾ ക​ല​ക്ട​ർ രേ​ണു​രാ​ജ് വി​ല​യി​രു​ത്തി. മ​ണ​പ്പു​റം, ക്ഷേ​ത്രം, ബ​ലി​ത്ത​റ​ക​ൾ, ത​ർ​പ്പ​ണ ക​ട​വു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. റൂ​റ​ൽ എ​സ്.​പി വി​വേ​ക് കു​മാ​ർ ശി​വ​രാ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും സു​ര​ക്ഷ കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ച് ന​ൽ​കി. ഡി.​ഐ.​ജി ഡോ. ​ശ്രീ​നി​വാ​സും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aluva ManappuramShivaratriErnakulam News
News Summary - Aluva Manappuram prepares for Shivaratri; At the last stage
Next Story