Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ യുവാവിന്​​...

ആലുവയിൽ യുവാവിന്​​ മർദ്ദനമേറ്റ സംഭവം: നാല്​ പൊലീസുകാർക്ക്​ സ്ഥലംമാറ്റം

text_fields
bookmark_border
ആലുവയിൽ യുവാവിന്​​ മർദ്ദനമേറ്റ സംഭവം: നാല്​ പൊലീസുകാർക്ക്​ സ്ഥലംമാറ്റം
cancel

കൊച്ചി: പൊലീസുകാർ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന്​ ആരോപിച്ച് കുഞ്ചാട്ടുകര  സ്വദേശി ഉസ്​മാനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട നാല്​ പൊലീസുകാരെ സ്ഥലംമാറ്റി. എസ്​.​െഎക്കെതിരെ വകുപ്പതല അന്വേഷത്തിനും നിർദേശമുണ്ട്​..

എ.എസ്​.​െഎ ഉൾപ്പടെ നാല്​ പൊലീസുകാരെയാണ്​ എ.ആർ ക്യാമ്പിലേക്ക്​ ​ സ്ഥലംമാറ്റിയത്​. എ.എസ്​.​െഎ ഇന്ദുചൂഢൻ, സി.പി.ഒമാരായ പുഷ്​പരാജ്​, അബ്​ദുൾ ജലീൽ, അപ്​സൽ എന്നിവരെയാണ്​ സ്ഥലംമാറ്റിയിരിക്കുന്നത്​.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ്​ സംഭവം. കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവ. സ്‌കൂളി​​​​​​െൻറ ഗേറ്റിന്​ മുന്നില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്​തിയിലായിരുന്നു പൊലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പൊലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policealuvakerala newsmalayalam newslynchingyouth attacked
News Summary - Aluva police issue-Kerala news
Next Story