'ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല''; യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെ എ.എം ആരിഫ് അധിക്ഷേപിച്ചെന്ന്
text_fieldsആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ് യു.ഡി.എഫ് സ്ഥാനാർഥിയായ അരിത ബാബുവിനെ അധിക്ഷേപിച്ചതായി ആരോപണം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നായിരുന്നു ആരിഫിന്‍റെ പരാമർശം. പരാമർശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തിൽ ആരിഫിന്‍റെ പ്രതികരണം അറിവായിട്ടില്ല. യു.ഡി.എഫ് സ്ഥാനാർഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയിൽ പ്രദേശത്ത് പ്രവർത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അരിതയുടെ പശുവളർത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു.
ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥിയാണ്. കായംകുളത്തെ സിറ്റിങ് എം.എൽ.എ യു.പ്രതിഭയോടാണ് അരിത പോരിനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.