മന്ത്രി സുധാകരനെയും തന്നെയും തെറ്റിക്കാൻ മാധ്യമപ്രവർത്തക ശ്രമിച്ചെന്ന് എ.എം. ആരിഫ്
text_fieldsആലപ്പുഴ: തന്നെയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെയും തമ്മിൽ തെറ്റിക്കാൻ മാധ്യമ പ്രവർത്തക ബോധപൂർവം ശ്ര മം നടത്തിയെന്ന ആരോപണവുമായി എ.എം. ആരിഫ് എം.പി. അരൂരിൽ രാഷ്ട്രീയ കാര്യങ്ങൾക്കപ്പുറം സംഘടന കാര്യങ്ങളും പരാജയ ക ാരണമുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും തോറ്റാലും ജയിച്ചാലും പരിശോധിക്കുന്ന പാർട്ടിയാണ് സി. പി.എം എന്ന് മറുപടി പറഞ്ഞിരുന്നു. ഇതിനെ വക്രീകരിച്ച് സംഘടന കാര്യങ്ങളാണ് പരാജയ കാരണമെന്ന് താൻ പറഞ്ഞുവെന്ന് തെ റ്റിദ്ധരിപ്പിച്ച് ജില്ല സെക്രട്ടറിയെ സമീപിച്ച് തന്നെക്കുറിച്ച് പരാമർശം നേടാൻ ചാനൽ പ്രവർത്തക ശ്രമിച്ചത് തര ംതാണ പത്രപ്രവർത്തനമാണ്.
സംഘടനാപരമായ പിഴവുകളുെണ്ടങ്കിൽ പാർട്ടിയിലാണ് പറയേണ്ടതെന്ന് തനിക്കറിയാം. വെള്ളക ്കെട്ടും റോഡുകളുടെ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് പശ്ചാത്തപിച്ച് പരിഹാരമായി 20 കോടിയുടെ റോഡുകൾ ബജറ് റിൽ ഉൾപ്പെടുത്തി ടെൻഡർ ചെയ്തെങ്കിലും ഒരാളും വർക്ക് എടുത്തിരുന്നില്ല-അദ്ദേഹം വിശദീകരിച്ചു. ഇത് ജനങ്ങളോട് തുറ ന്ന്സമ്മതിക്കുകയും എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതാണെന്ന് ജില്ല സെക്രട്ടറി പറയുകയും ചെയ്തതിനെ താനും ജില്ല സെക്രട്ടറിയുമായുള്ള തർക്കമായി ചിത്രീകരിച്ച് പൊലിപ്പിച്ച് വാർത്ത കൊടുക്കാനാണ് ചാനൽ പ്രവർത്തക തയാറായതെന്ന് എം.പി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായും സംഘടനാപരമായും ഏറ്റവുമധികം കഷ്ടപ്പെട്ട് പ്രവർത്തിച്ച മന്ത്രി ജി.സുധാകരനെതിരെ താൻ പ്രതികരിച്ചെന്ന് ഒരുചാനൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിച്ചെങ്കിലും എന്താണ് പ്രതികരിച്ചതെന്ന് പറയുന്നില്ല. തന്നെയും സഖാവിനെയും തെറ്റിക്കാനായി ചിലർ ബോധപൂർവം ചെയ്യുന്ന ഇത്തരം അധാർമിക പ്രവർത്തനങ്ങളിൽനിന്ന് മാധ്യമ പ്രവർത്തകർ പിന്തിരിയണം. പാർട്ടി നേതാക്കൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാക്കാൻ കരുതിക്കൂട്ടി ചർച്ചയാക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുത്-എം.പി അഭ്യർഥിച്ചു.
അരൂരിലെ പരാജയം എൻ.ഡി.എ വോട്ട് യു.ഡി.എഫിന് നൽകിയതിനാൽ -എ.എം. ആരിഫ്
ആലപ്പുഴ: അരൂരിലെ എൽ.ഡി.എഫിെൻറ പരാജയകാരണം എൻ.ഡി.എ വോട്ട് യു.ഡി.എഫിന് നൽകിയതിനാലാണെന്നത് പകൽപോലെ വ്യക്തമാണെന്ന് മുൻ എം.എൽ.എയും ആലപ്പുഴ എം.പിയുമായ എ.എം. ആരിഫ്. കഴിഞ്ഞ രണ്ട് തെരഞ്ഞടുപ്പുകളിൽ എൻ.ഡി.എക്ക് കിട്ടിയ 27,000 വോട്ട് 16,000 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പുദിവസം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധം പ്രകടമായിരുന്നു.
ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ പരസ്യമായി ഇത് സമ്മതിക്കുന്നുണ്ട്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചതിെൻറ അമർഷം കാരണം ബി.ജെ.പി അണികൾ യു.ഡി.എഫ് വിജയത്തിന് നന്നായി തുണച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയതിൽ വോട്ട് കച്ചവടം പ്രകടമാണ്. തുടർച്ചയായ പരാജയത്തിെൻറ സഹതാപം വോട്ടാക്കാനുള്ള പരിശ്രമമാണ് യു.ഡി.എഫ് സ്ഥാനാർഥി അവസാനം നടത്തിയത്. എന്നിട്ടും തുച്ഛമായ വോട്ടുകൾക്ക് പരാജയപ്പെട്ട എൽ.ഡി.എഫ് മികച്ച പ്രകടനമാണ് സംഘടനപരമായും പ്രചാരണപരമായും കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജി. സുധാകരന്‍ സത്യപ്രതിജ്ഞലംഘനം നടത്തി -എ.എ. ഷുക്കൂര്‍
ആലപ്പുഴ: അരൂരിലെ ഇടത് സ്ഥാനാര്‍ഥി മനു സി. പുളിക്കലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ മുഴുവന്‍ ഫണ്ടും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉണ്ടാക്കികൊടുത്തുവെന്ന വെളിപ്പെടുത്തൽ സത്യപ്രതിജ്ഞ ലംഘനമാണെന്ന് മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവേൻറതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതിലൂടെ മന്ത്രി ജി. സുധാകരന്‍ സത്യപ്രതിജ്ഞലംഘനം നടത്തിയതായി വ്യക്തമാകുന്നുവെന്ന് ഷുക്കൂര്‍ ആരോപിച്ചു.
മന്ത്രി രാജിവെക്കാന്‍ തയാറാകണം. അല്ലാത്തപക്ഷം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവെൻറ ഫേസ്ബുക്ക് പോസ്റ്റിനെ മന്ത്രി തള്ളിപ്പറയണം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയകാരണം ഹിന്ദുമത വിഭാഗത്തിലെ ഒരു ന്യൂനപക്ഷത്തിെൻറയും രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വോട്ട് കിട്ടിയില്ല എന്നതുകൊണ്ടാണെന്ന മന്ത്രി ജി. സുധാകരെൻറ അവകാശവാദം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. വായ് തുറന്നാല്‍ കോതക്ക് പാട്ട് എന്നപോലെ എന്തും എപ്പോഴും പ്രതികരിക്കുന്ന മന്ത്രി സുധാകരന്‍ തെൻറ രാഷ്ട്രീയ എതിരാളികളെ പുലഭ്യംപറയുന്ന മാനസികാവസ്ഥയില്‍നിന്ന് പിന്മാറാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.