Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​ന്റെ മൈ​ക്ക്...

നി​ന്റെ മൈ​ക്ക് ശ​രി​യ​ല്ലാ​ത്ത​തി​ന് ഞാ​നാ​ണോ ഉ​ത്ത​ര​വാ​ദി..?

text_fields
bookmark_border
നി​ന്റെ മൈ​ക്ക് ശ​രി​യ​ല്ലാ​ത്ത​തി​ന് ഞാ​നാ​ണോ ഉ​ത്ത​ര​വാ​ദി..?
cancel
camera_alt

മാ​ള​യി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ എം.​വി. ഗോ​വി​ന്ദ​ന്റെ ചെ​വി​യി​ൽ മൈ​ക്കി​ന് അ​ടു​ത്തു​നി​ന്ന് സം​സാ​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്നു  

തൃ​ശൂ​ർ: നി​ന്റെ മൈ​ക്ക് ശ​രി​യ​ല്ലാ​ത്ത​തി​ന് ഞാ​നാ​ണോ ഉ​ത്ത​ര​വാ​ദി..? ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് മാ​ള​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് നേ​രെ​യാ​ക്കാ​നെ​ത്തി​യ ഓ​പ്പ​റേ​റ്റ​ർ​ക്കാ​യി​രു​ന്നു സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്റെ ശാ​സ​ന.

സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ മൈ​ക്ക് ഇ​ള​കു​ക​യും ശ​ബ്ദം ശ​രി​യാ​യി വ​രാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​യി​രു​ന്നു മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നെ​ത്തി​യ​ത്. അ​ൽ​പ​സ​മ​യം മൈ​ക്ക് തി​രി​ച്ചും മ​ട​ക്കി​യും വെ​ച്ചു​വെ​ങ്കി​ലും നേ​രെ​യാ​യി​ല്ല. ഇ​തോ​ടെ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ചെ​വി​യി​ൽ സ്വ​കാ​ര്യ​മാ​യി മൈ​ക്കി​ന് അ​ടു​ത്ത് നി​ന്ന് സം​സാ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​താ​ണ് എം.വി. ഗോ​വി​ന്ദ​​െന ചൊ​ടി​പ്പി​ച്ച​ത്.

നീ ​ഒ​ന്ന് പൊ​യ്ക്കേ എ​ന്ന് രോ​ഷം കൊ​ണ്ടാ​ണ് നി​ന്റെ മൈ​ക്കി​ന്റെ ത​ക​രാ​റി​ന് ഞാ​നാ​ണോ ഉ​ത്ത​ര​വാ​ദി​യെ​ന്ന് ചോ​ദി​ച്ച​ത്. ആ​ദ്യ​മാ​യി​ട്ട് മൈ​ക്കി​ൽ സം​സാ​രി​ക്കു​ന്ന​യാ​ളോ​ട് പ​റ​യു​ന്ന​ത് പോ​ലെ​യാ​ണ് പ​റ​യു​ന്ന​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം മൈ​ക്കി​നെ കു​റി​ച്ച് ക്ലാ​സും ന​ൽ​കി. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​മാ​ണ് മൈ​ക്ക്. കു​റേ സാ​ധ​ന​മു​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ല, അ​തൊ​ന്നും കൈ​കാ​ര്യം ചെ​യ്യാ​ന​റി​യാ​ത്ത​താ​ണ് പ്ര​ശ്നം. ആ​ളു​ക​ളോ​ട് സം​വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ മൈ​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ന​റി​യ​ണം -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindan
News Summary - Am I responsible for your mic not being right-mv govindan
Next Story