‘ഉമ്മൻ ചാണ്ടീ...’: ശിവാനി ഒറ്റവിളിയിൽ പൂരിപ്പിച്ചത് അമലിെൻറ ജീവിതം
text_fieldsകോഴിക്കോട്: ‘ഉമ്മൻ ചാണ്ടീ...’ എന്ന കുഞ്ഞു ശിവാനിയുടെ വിളിയിൽനിന്ന് സഹപാഠി അമൽകൃഷ്ണക്കും കുടുംബത്തിനും ഉയർന്നത് നന്മവീട്. നടക്കാവ് ഗവ. ടി.ടി.െഎയുടെ ഭാഗമായ മോഡൽ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അമൽകൃഷ്ണ. കഴിഞ്ഞ മാർച്ചിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് സഹപാഠിക്കൊരു വീടുവേണമെന്ന ശിവാനിയുടെ വാക്കിൽനിന്നാണ് ആ നന്മവീടിെൻറ ഉയർച്ച.
നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ വേദിയിലേക്ക് കടന്നുപോകുന്നതിനിടെയായിരുന്നു ശിവാനി മുഖ്യമന്ത്രിയെ പേരുചൊല്ലി വിളിച്ചതും അമലിെൻറ ദൈന്യജീവിതം വിവരിച്ചതും. അവിടെെവച്ചുതന്നെ അപേക്ഷ എഴുതിവാങ്ങിയ മുഖ്യമന്ത്രി അമൽകൃഷ്ണക്ക് വീടുവെക്കാൻ മൂന്നു ലക്ഷം രൂപ അനുവദിച്ചു. സാേങ്കതിക നൂലാമാലകളിൽ കുടുങ്ങി സർക്കാർ ഫണ്ട് ഇതുവരെ കിട്ടിയില്ലെങ്കിലും ഉമ്മൻ ചാണ്ടി സ്വന്തം നിലക്ക് തുക സംഘടിപ്പിച്ച് ഭവനനിർമാണ കമ്മിറ്റിക്ക് നൽകി.
പൊതുപ്രവർത്തകൻ കെ.പി. വിജയകുമാർ ചെയർമാനും അധ്യാപകൻ ബാബു തത്തക്കാടൻ ജനറൽ കൺവീനറും പ്രധാനാധ്യാപിക ടി.സി. റോസ്മേരി ട്രഷററുമായ കമ്മിറ്റിയാണ് ഭവനനിർമാണത്തിന് നേതൃത്വം നൽകിയത്.
രണ്ടു നിലകളിലായി നാല് കിടപ്പുമുറികളുള്ളതാണ് വീട്. താഴെ അമലും കുടുംബവും ജീവിക്കുേമ്പാൾ മുകൾഭാഗം വാടകക്ക് നൽകി വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒക്ടോബർ 16ന് മന്ത്രി ഇ. ചന്ദ്രശേഖരൻ തറക്കല്ലിട്ട വീടിെൻറ താക്കോൽ വിതരണം ബുധനാഴ്ച രാവിലെ 10ന് ഉമ്മൻ ചാണ്ടി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.