ആരോപണം സ്ഥാപിത താൽപര്യത്തോടെ -കെ.സി.ബി.സി ജാഗ്രത സമിതി
text_fieldsകൊച്ചി: അക്രമരാഷ്ട്രീയത്തിനും അരാജകത്വങ്ങൾക്കും എതിരായ നിലപാടുകൾമൂലം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ രാഷ്ട്രീയ-വർഗീയ പ്രത്യയശാസ്ത്രങ്ങൾ തിരിയുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് അമൽജ്യോതി എൻജിനീയറിങ് കോളജ് വിഷയത്തിലെ പ്രചാരണങ്ങളും അനാവശ്യ സമരങ്ങളുമെന്ന് കെ.സി.ബി.സി ജാഗ്രത കമീഷൻ.
വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏകപക്ഷീയമായി കോളജിനെതിരെ തിരിഞ്ഞിരിക്കുന്നതും ദുരാരോപണങ്ങൾ ഉന്നയിച്ച് പ്രവർത്തനം തടസ്സപ്പെടുത്തിയതും സ്ഥാപിത താൽപര്യങ്ങളോടെയാണ്. ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. സ്ഥാപനത്തിന്റെ സൽപ്പേര് തകർക്കുക എന്നതാണ് ലക്ഷ്യം.
ആത്മഹത്യ പ്രവണതകൾ പോലുള്ള മാനസിക ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിനുള്ള ചുമതല സർക്കാറിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ട് ഇത്തരം സംഭവങ്ങളെ വലിയ വിവാദങ്ങളാക്കി വിളവെടുക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.