വീട്ടിൽ നിന്ന് കോളജിലേക്കാണ്; സൈക്കിളിൽ പിന്നിട്ടത് 454 കിലോമീറ്റർ
text_fieldsതിരുവനന്തപുരം: തലശ്ശേരിയിൽനിന്ന് തലസ്ഥാനത്തേക്കാണ് വേറിട്ട ഇൗ സൈക്കിൾ പ്രയാണമെങ്കിലും അമലിനെ സംബന്ധിച്ച് ഇത് 'വീട്ടിൽനിന്ന് കോളജിലേക്കുള്ള യാത്ര'യാണ്.
നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളജ് ഒാഫ് ലോയിലെ ആദ്യവർഷ വിദ്യാർഥിയായ അമൽസൂര്യ രണ്ടുദിവസം കൊണ്ട് താണ്ടിയത് 454 കിലോമീറ്റർ ദൂരമാണ്.
അഡ്മിഷൻ നേടിയശേഷം കോളജിലേക്കുള്ള ആദ്യ യാത്രതന്നെ സാഹസിക ദൗത്യത്തിനായി തെരഞ്ഞെടുത്തുവെന്നതും ശ്രേദ്ധയം. അതുകൊണ്ടുതന്നെ 'വീട്ടിൽനിന്ന് കോളജിലേക്ക്' എന്ന തലക്കെട്ടിലായിരുന്നു പ്രയാണം.
13 ന് രാവിലെ അഞ്ചിനാണ് അമൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. കോഴിക്കോട്, മലപ്പുറം, തൃശൂർ വഴി എറണാകുളം വരെയായിരുന്നു ആദ്യദിവസത്തെ യാത്ര. പിന്നിട്ടത് 250 കിലോമീറ്റർ. ഇടപ്പള്ളിയിലായിരുന്നു ഇടത്താവളം. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം കൈയിൽ കരുതിയിരുന്നു.
14 ന് രാവിലെ ഇടപ്പള്ളിയിൽ തുടങ്ങിയ യാത്ര ആലപ്പുഴ, കൊല്ലം ജില്ലകൾ പിന്നിട്ട് വൈകീട്ട് ആറോടെ ലക്ഷ്യസ്ഥാനമായ നാലഞ്ചിറയിലെത്തി. ബെപാസുകളെയാണ് അധികവും തെരഞ്ഞെടുത്ത്. നേരത്തേതന്നെ അഡ്മിഷൻ നേടിയിരുന്നെങ്കിലും കോവിഡ് മൂലം ഒാൺലൈൻ ക്ലാസുകളായിരുന്നു ഇത്രയും നാൾ.
ഫെബ്രുവരി 22 മുതൽ പരീക്ഷയാരംഭിക്കുന്നതിനാലാണ് കോളജിലേക്കെത്തിയത്. നാട്ടിലേക്കുള്ള മടക്കവും സൈക്കിളിൽ തന്നെയാവുമെന്ന് അമൽ പറയുന്നു. കണ്ണൂർ സൈക്ലിങ് ക്ലബിലെ അംഗമായ അമൽ ബി.ആർ.എം സൈക്കിൾ ചലഞ്ചിലും പെങ്കടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.