Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോയിയുടെ അമ്മക്ക്​...

ജോയിയുടെ അമ്മക്ക്​ വീടിന്​ അനുമതി

text_fields
bookmark_border
Amayizhanjan Tragedy, Joy
cancel

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ജോ​യി​യു​ടെ കു​ടും​ബ​ത്തി​ന്​ വീ​ട്‌ ഒ​രു​ങ്ങു​ന്നു. സ്ഥ​ലം വാ​ങ്ങി വീ​ട് നി​ർ​മി​ക്കാ​നു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന്റെ ശി​പാ​ർ​ശ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ്‌ വ​ഴി​പോ​ലു​മി​ല്ലാ​ത്ത ഒ​റ്റ​മു​റി വീ​ടി​നു പ​ക​രം അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​നു വ​ഴി തു​റ​ന്ന​ത്‌.

മൂ​ന്നു സെ​ന്‍റി​ൽ കു​റ​യാ​ത്ത സ്ഥ​ലം ജി​ല്ല പ‌​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി കോ​ർ​പ​റേ​ഷ​ന് ന​ൽ​ക​ണം. സ​ബ്സി​ഡി വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​തി​ൽ കോ​ർ​പ​റേ​ഷ​ൻ വീ​ട് നി​ർ​മി​ക്കും.

വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ജോ​യി​യു​ടെ അ​മ്മ​യെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​ണ്‌ ല​ക്ഷ്യ​മി​ടു​ന്ന​ത്‌. കു​ടും​ബ​ത്തി​ന്‌ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന്‌ 10 ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houseAmayizhanjan Tragedy
News Summary - Amayizhanjan Thodu Tragedy; Joy's Mother is allowed to the house
Next Story