അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞു; പാപ്പാൻ കസ്റ്റഡിയിൽ
text_fieldsഅമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ െചരിഞ്ഞു. അവശനിലയിലായിരുന്ന ആനയെ അമ്പലപ്പുഴ ദേവസ്വം ബോർഡ് അസി. കമീഷണർ ഓഫിസിന് സമീപം തളച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തെ ആനത്തറയിൽ എത്തിച്ചപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും 51 വയസ്സുള്ള ആനയുെട ജീവൻ നഷ്ടപ്പെട്ടിരുന്നു. ആനയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഒന്നാം പാപ്പാൻ തിരുവനന്തപുരം സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയെ ഇയാൾ നിരന്തരം മർദിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അമ്പലപ്പുഴ രാമചന്ദ്രൻ െചരിഞ്ഞശേഷം 1989ലാണ് വിജയകൃഷ്ണൻ പകരക്കാരനായി എത്തുന്നത്. രാമചന്ദ്രൻ എന്ന പാപ്പാനാണ് ആദ്യം നോക്കിയിരുന്നത്. അദ്ദേഹം വിരമിച്ചതിനുശേഷം അമ്പലപ്പുഴ സ്വദേശി ഗോപനായിരുന്നു പാപ്പാൻ. കഴിഞ്ഞ ജനുവരിയിൽ ഇയാൾ സ്ഥലംമാറിപ്പോയ ശേഷമാണ് പ്രദീപ് എത്തുന്നത്.
മർദനമാണ് െചരിയാൻ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി. ആന ചെരിഞ്ഞിട്ടും ക്ഷേത്രം അടക്കാതിരുന്നതിലും ഭക്തർ പ്രതിഷേധിച്ചു. തുടർന്ന് നട അടക്കുകയും പാൽപായസ വിതരണം നിർത്തുകയും ചെയ്തു. കോന്നിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.