Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 9:33 AM IST Updated On
date_range 23 Aug 2019 9:33 AM ISTട്രെയിൻ യാത്രക്കിടെ ചായയിൽ മയക്കുമരുന്ന് നൽകി കവർച്ച
text_fieldsbookmark_border
അമ്പലപ്പുഴ: ട്രെയിൻ യാത്രക്കിടെ ചായയിൽ മയക്കുമരുന്ന് ചേർത്തുനൽകി യുവാവിനെ കൊള്ളയടിച്ചു. പുന്നപ്ര വടക്ക് പഞ ്ചായത്ത് 14ാം വാർഡ് ജിതിൻ നിവാസിൽ പാലകെൻറ മകൻ ജിതിൻ ലാലാണ് (24) കൊള്ളയടിക്കപ്പെട്ടത്. ജിതിെൻറ ഒരുപവൻ വരുന്ന സ ്വർണമാല, 18000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 3600 രൂപ വിലയുള്ള രണ്ടുജോഡി ഷൂ എന്നിവയാണ് നഷ്ടമായത്. പരശുറാം എക്സ്പ്രസിൽ എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഷൊർണൂരിന് സമീപത്താണ് സംഭവം.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ജിതിൻ കമ്പനി ആവശ്യത്തിന് ആലപ്പുഴയിലേക്ക് വരുന്നതിനായാണ് മംഗലാപുരത്തുനിന്ന് യാത്ര തിരിച്ചത്. 30ഉം 35ഉം വയസ്സ് തോന്നിക്കുന്ന യുവാക്കൾ സഹയാത്രികരായി ഉണ്ടായിരുന്നു. സംസാരമധ്യേ കോഴിക്കോട്, ഹരിപ്പാട് സ്വദേശികളാെണന്നാണ് ഇവർ പരിചയപ്പെടുത്തിയത്. പുലർച്ച ഒന്നോടെ ഇവർ ചായ കുടിക്കാൻ ക്ഷണിച്ചു. ട്രെയിനിൽ നിന്നിറങ്ങി ചായകുടിച്ചശേഷം വീണ്ടും യാത്ര തുടർന്നു. പിന്നീട് ബോധമറ്റ് ഉറങ്ങിയ ജിതിൻ പുലർച്ച അഞ്ചിന് ഉണർന്നപ്പോൾ രണ്ടുപേരെയും കാണാതായി. ബാഗ് തുറന്ന നിലയിലും കാണപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൊബൈൽ ഫോണും മറ്റു സാധനങ്ങളും നഷ്ടപ്പെട്ട വിവരമറിയുന്നത്. ഷൊർണൂർ െറയിൽവേ സ്റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞ് ബന്ധുകൾ സ്ഥലത്തെത്തി ജിതിൻ ലാലിനെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story