സ്ത്രീകളെ നഗ്നരാക്കി നിർത്തി; ഷെമീറിനെ കെട്ടിടത്തിൽ നിന്ന് ചാടാൻ നിർബന്ധിച്ചു - സുമയ്യ
text_fieldsതൃശൂർ: ജയിൽ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള തൃശൂരിലെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷമീർ ക്രൂരമർദനത്തിനും മാനസികപീഡനത്തിനും ഇരയായെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തൽ. മർദനമേറ്റ് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ജയിൽ അധികൃതരുടെ ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലിൽ ക്രൂര മർദനമേറ്റത്. പിറ്റേന്ന് ദിവസം മരിക്കുകയായിരുന്നു. ഷെമീറിനെ മർദിക്കുന്നതിന് താനും ഒപ്പം അറസ്റ്റിലായ ജാഫറും സാക്ഷിയായിരുന്നു.
അപസ്മാരമുള്ളയാളാണ്, മർദിക്കരുതെന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞിരുന്നു. ഇത് ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ലെന്നും 'ലോക്കൽ പൊലീസിനെക്കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ' എന്നു ചോദിച്ചു ക്രൂരമായി മർദിച്ചുവെന്നും അവർ പറഞ്ഞു. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദിച്ചു. ഷെമീറിനെ മർദിച്ച ഉദ്യോഗസ്ഥരെ കണ്ടാൽ തിരിച്ചറിയാമെന്നും അവർ പറഞ്ഞു.
ഷെമീറിനെ പൊലീസാണ് മർദിച്ചതെന്ന് വരുത്താൻ ഡി.ജി.പി ഋഷിരാജ് സിങ് ശ്രമിച്ചെന്നും സുമയ്യ ആരോപിച്ചു. കാക്കനാട്ടെ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കഴിയുമ്പോൾ മൊഴിയെടുക്കാൻ എത്തിയപ്പോഴാണ് പൊലീസാണ് ഷമീറിനെ മർദിച്ചതെന്ന് വരുത്താൻ ശ്രമമുണ്ടായത്. ജയിൽ ജീവനക്കാരാണ് മർദിച്ചതെന്ന് ആവർത്തിച്ചപ്പോൾ തെളിവെന്താണെന്നായിരുന്നു ചോദിച്ചത്. പൊലീസ് സ്റ്റേഷനിലെ സി.സി ടി.വിയും മെഡിക്കൽ സർട്ടിഫിക്കറ്റുകളും പരിശോധിക്കാമെന്ന് ഡി.ജി.പിയെ അറിയിച്ചു.
ജയിൽ ജീവനക്കാരെ രക്ഷിക്കാൻ പലയിടത്തുനിന്നും സമ്മർദവും മാനസിക പീഡനവുമുണ്ടായി. സെല്ലിൽ പൂട്ടിയിട്ടു. സഹതടവുകാരെക്കൊണ്ട് ഉപദ്രവത്തിനും ശ്രമമുണ്ടായി.
ഡി.െഎ.ജിയോട് വിഷയങ്ങൾ പറഞ്ഞതിനും ജീവനക്കാരിൽനിന്ന് പ്രതികാര നടപടിയുണ്ടായി. ജയിലിൽനിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കാണുകയോ മോശമായി പറയുകയോ ചെയ്യരുതെന്നും ഭീഷണിപ്പെടുത്തി. കാക്കനാട് ജയിലിൽ കാണാനെത്തിയ ബന്ധുക്കളെ കോവിഡിെൻറ കാരണം പറഞ്ഞ് അകത്തേക്കു കടത്തിവിട്ടില്ല.
കഞ്ചാവുമായി ശക്തൻ നഗറിൽനിന്നാണ് പിടികൂടിയതെന്ന പൊലീസ് വിശദീകരണം തെറ്റാണ്. ടോൾ പ്ലാസയിൽ വെച്ചാണ് ഷമീറിന് അപസ്മാരം വന്നത്. കാറിേൻറത് റിമോട്ട് കീ ആയിരുന്നു. അപസ്മാരം വന്നപ്പോൾ കൊടുക്കാനായി ഒരു താക്കോൽ കിട്ടാനായി സമീപത്തുണ്ടായിരുന്ന പൊലീസ് ജീപ്പിെൻറ താക്കോൽ വാങ്ങി. അത് തിരികെ വാങ്ങാൻ വന്ന പൊലീസാണ് കാറിൽനിന്നും കഞ്ചാവ് കണ്ടെത്തിയത്. കാറിൽ കഞ്ചാവുണ്ടെന്ന് അറിയുമായിരുെന്നങ്കിൽ തങ്ങൾ പൊലീസിൽനിന്ന് താക്കോൽ വാങ്ങുമായിരുന്നില്ലല്ലോയെന്ന് സുമയ്യ ചോദിച്ചു. ആരുമറിയാതെ കഞ്ചാവ് താൻ വാഹനത്തിൽ വെച്ചതാണെന്ന് ഒപ്പമുണ്ടായിരുന്ന ജാഫർ പറെഞ്ഞങ്കിലും മൂന്നുപേരെയും പ്രതിചേർക്കുകയായിരുന്നു. നിയമനടപടികളുമായി നീങ്ങുമെന്നും സുമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.