Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികൾക്ക്...

മലയാളികൾക്ക് ആശംസയുമായി അർജന്റീന അംബാസഡർ

text_fields
bookmark_border
മലയാളികൾക്ക് ആശംസയുമായി അർജന്റീന അംബാസഡർ
cancel

ന്യൂഡല്‍ഹി: ന്യൂഡൽഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത അര്‍ജീന്റീന അംബാസഡര്‍ ഹ്യൂഗോ ഷാവിയര്‍ ഗൊബ്ബി തന്റെ രാജ്യം ലോകകപ്പ് നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുള്ള അര്‍ജന്റീന ഫുട്‌ബാള്‍പ്രേമികൾക്ക് ആശംസ അറിയിച്ചു.

സിബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിനിമയ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ലിയോപോള്‍ഡോ ജിറേലി, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൗട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് രൂപത അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ് എന്നിവർ ക്രിസ്മസ് സന്ദേശം നല്‍കി. എംപിമാരായ ജോസ് കെ മാണി, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinakerala fans
News Summary - Ambassador of Argentina congratulates the Malayalees
Next Story