വയനാടിനെ തഴഞ്ഞ് അംബേദ്കർ സെറ്റിൽമെൻറ് വികസനം
text_fieldsതിരുവനന്തപുരം: വയനാടിനെ തഴഞ്ഞ് പട്ടികവർഗ വികസനത്തിനുള്ള അംബേദ്കർ സെറ്റിൽമെൻറ് വികസനം. സംസ്ഥാനത്ത് 62 ആദിവാസിസങ്കേതങ്ങൾ തെരഞ്ഞെടുത്തപ്പോൾ വയനാട്ടിൽനിന്ന് രണ്ടെണ്ണം മാത്രമാണ്. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ കോളിമുല പണിയ കോളനിയും പന്നിമുണ്ട പണിയ കോളനിയുമാണ് പട്ടികയിൽ ഉൾപ്പെട്ടത്.
സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന ആദിവാസിസങ്കേതങ്ങളുടെ അടിസ്ഥാനപുേരാഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കർ സെറ്റിൽമെൻറ് വികസനം. ഇതിെൻറ ഭാഗമായി കൂടുതൽ പട്ടികവർഗ സങ്കേതങ്ങൾ ഉൾപ്പെടുത്തുന്നതിന് പട്ടികവർഗവകുപ്പ് ഡയറക്ടർ കത്ത് നൽകിയിരുന്നു. തുടർന്ന് 62 ആദിവാസിസങ്കേതങ്ങൾ െതരഞ്ഞെടുക്കുകയായിരുന്നു. ഇടുക്കിയിലാണ് കൂടുതൽ സങ്കേതങ്ങൾ. ഇടുക്കിയിലെ ദേവികുളം-എട്ട്, ഉടുമ്പൻചേല- രണ്ട്, പീരുമേട്, തൊടുപുഴ, ഇടുക്കി എന്നീ നിയമസഭ മണ്ഡലങ്ങളിലായി -14, തൃശൂർ, പാലക്കാട്- ഒമ്പത് വീതം, കണ്ണൂർ-ഏഴ്, കാസർകോട്- ആറ്, മലപ്പുറം- അഞ്ച്, കോഴിക്കോട്, കോട്ടയം- മൂന്ന് വീതം, കൊല്ലം, പത്തനംതിട്ട - രണ്ട് വീതം എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ അനുവദിച്ച സങ്കേതങ്ങൾ.
കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ ഒരിടവും പട്ടികയിലില്ല. പദ്ധതിയിൽ ഉൾപ്പെടുന്നയിടങ്ങൾക്ക് ഒരു കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഭരണാനുമതി. ആദിവാസി ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന വയനാട്ടിൽ സങ്കേതങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ആദിവാസികൾക്ക് സ്വന്തമായില്ലെന്നതാണ് പട്ടികവർഗവകുപ്പ് നേരിടുന്ന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.