രാജന് സമീപം അമ്പിളിക്കും അന്ത്യവിശ്രമം
text_fieldsനെയ്യാറ്റിൻകര: പ്രതിഷേധങ്ങൾക്കൊടുവിൽ രാജനെ അടക്കംചെയ്തതിന് തൊട്ടരുകിൽ ഭാര്യ അമ്പിളിക്കും അന്ത്യവിശ്രമം. കുടിലിെൻറ മുറ്റത്ത് ഇരുവരും അന്ത്യനിദ്രയിലാണ്ടു.
തർക്കഭൂമിയിൽ മൃതദേഹം അടക്കം ചെയ്യുന്നതിെൻറ സാേങ്കതികപ്രശ്നം ചിലർ ചൂണ്ടിക്കാട്ടി. അവിടെത്തന്നെ മൃതദേഹം അടക്കുമെന്ന ഉറപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകി. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്പിളിയുടെ മൃതദേഹവുമായി ആംബുലൻസ് കോളനിയിലേക്കുള്ള റോഡിൽ എത്തിയപ്പോൾ മക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ അത് തടഞ്ഞ് പ്രതിഷേധിച്ചു.
അഞ്ചിനാരംഭിച്ച പ്രതിഷേധം രണ്ടര മണിക്കൂറിലധികം നീണ്ടു. നാല് ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. രാജൻ-അമ്പിളി ദമ്പതികളുടെ മരണത്തിന് കാരണക്കാരിയായ പരാതിക്കാരി വസന്തയെ അറസ്റ്റ് ചെയ്യുക, പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, ദമ്പതികളുടെ മകന് സർക്കാർ ജോലി നൽകുക, താമസിച്ചിരുന്ന സ്ഥലം തന്നെ കുട്ടികൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്.
ആദ്യം തഹസിൽദാർ, ഡിവൈ.എസ്.പി എന്നിവരുമായി നടത്തിയ ചർച്ച വിജയം കണ്ടില്ല. തുടർന്ന് രണ്ടര മണിക്കൂറുകൾക്ക് ശേഷം കലക്ടർ നവജ്യോത് ഖോസ എത്തി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. എട്ടിന് ശേഷം സംസ്കാര ചടങ്ങുകൾ നടന്നു. മക്കൾ രാഹുലും രഞ്ജിത്തും നിലവിളിച്ച് കുഴഞ്ഞുവീണു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇളയമകൻ രഞ്ജിത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ കെ. ആൻസലൻ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉൾപ്പെടെ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ വീട് സന്ദർശിച്ചു. ബാലാവകാശ സംരക്ഷണ കമീഷൻ അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു. എന്നാൽ കമീഷൻ അധ്യക്ഷൻ എത്താത്തതിനെ രാഷ്ട്രീയ നേതാക്കൾ ആക്ഷേപിക്കുകയും ചെയ്തു.
റൂറൽ എസ്.പി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ഭാര്യയും ഭർത്താവും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകൻ അന്വേഷണം ആരംഭിച്ചു. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയത്.
ശരീരത്തിൽ പെട്രോൾ ഒഴിച്ചുനിന്ന രാജെൻറയും ഭാര്യയുടെയും മരണത്തിന് കാരണമായത് എ.എസ്.െഎ അനിലിെൻറ നടപടികളാണെന്ന ആക്ഷേപം ശക്തമാണ്. അക്കാര്യങ്ങളെല്ലാം എസ്.പി അന്വേഷിക്കും. ജില്ല കലക്ടർ നവജ്യോത് ഖോസയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് നടപടി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: വീടൊഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.