അംബുലൻസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു
text_fieldsചെങ്ങന്നൂർ: അംബുലൻസ് ഇടിച്ച് സൈക്കിൾ യാത്രക്കാരനായ കർഷകൻ മരിച്ചു. മാന്നാർ കുരട്ടിശ്ശേരിപാവുക്കരചേറ്റാളപ്പ റമ്പിൽ വീട്ടിൽ സുരേന്ദ്രൻ (57) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ വള്ളക്കാലി വീയപുരം - ഹരിപ്പാട് റോഡിൽ മോസ്കോ മുക്കിനു കിഴക്കുവശമുള്ള വിളക്കുന്നേൽപടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. എടത്വയിലെ സ്വകാര്യ ആശുപത്രിയുടെ അംബുലൻസിൽ മൃതദേഹവുമായി പരുമലയിലേക്കു പോവുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ക്ഷീരകർഷകൻ കൂടിയായ സുരേന്ദ്രൻ നെൽകൃഷി വിളവെടുപ്പിന്റെ നെല്ല് കൊടുത്തതിന്റെ പിആർ എസ് എഴുതിച്ച ശേഷം തിരികെ മടങ്ങിപ്പോകുന്ന വഴിക്കാണ് വാഹനമിടിച്ചത്.ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടു പോകവേ വീയപുര പാലത്തിന് സമീപം എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
മൃതദ്ദേഹം ഇന്ന് ( ചൊവ്വ ) വണ്ടാനത്ത് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും. ഭാര്യ. സരസ്വതി. മക്കൾ. സുജി, സുമി. മരുമകൻ.സുമേഷ്. മാന്നാർ പോലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.