കുഞ്ഞുഹൃദയതാളത്തിനായി വീണ്ടും നാട് കൈകോർത്തു
text_fieldsപെരിന്തൽമണ്ണ: ഹൃദയത്തിന് ഗുരുതരതകരാറുള്ള, മൂന്നുദിവസം പ്രായമായ കുഞ്ഞുമായി നി രത്തിലൂടെ വീണ്ടും മിന്നൽകുതിപ്പ്. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽനിന്ന് ബു ധനാഴ്ച വൈകീട്ട് 5.40ന് പുറപ്പെട്ട ആംബുലൻസ് പരമാവധി അഞ്ച് മണിക്കൂറിനകം തിരുവനന്ത പുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കലായിരുന്നു ലക്ഷ്യം. പൊലീസും മോട്ടോർവാഹന തൊഴിലാളികളും ഒാട്ടോറിക്ഷ ഡ്രൈവർമാരുമടക്കമുള്ളവർ ആറ് ജില്ലകളിലായി കൈകോർത്തപ്പോൾ സമയത്തിന് തിരുവനന്തപുരത്തെത്താനായി.
ഹൈപ്പോ പ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം (എച്ച്.എൽ.എച്ച്.എസ്) എന്ന അസുഖം ബാധിച്ച പെരിന്തൽമണ്ണ വേങ്ങൂർ കളത്തിൽ നജാദിെൻറയും ഇർഫാനയുടേയും ആൺകുഞ്ഞിനാണ് മൂന്നുഘട്ട അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുഞ്ഞുങ്ങളുടെ ചികിത്സക്ക് സർക്കാർ തുടക്കമിട്ട ‘ഹൃദ്യം’ പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് ശസ്ത്രക്രിയക്കായി കൊണ്ടുപോയത്. സ്വകാര്യ ആശുപത്രികളിലെവിടെയും ഇതിെൻറ ആദ്യഘട്ട ശസ്ത്രക്രിയക്ക് സൗകര്യമില്ല.
പ്രത്യേക സൗകര്യങ്ങളുള്ള ആംബുലൻസിൽ ഡ്രൈവർമാരായ തൃശൂർ കൊളക്കാടത്ത്കാവ് സ്വദേശി ലിജോയും തൃപ്രയാർ സ്വദേശി ആദർശുമാണ് ഉദ്യമം ഏറ്റെടുത്തത്. പെരിന്തൽമണ്ണ എസ്.ഐ കുഞ്ഞാെൻറ നേതൃത്വത്തിൽ പൊലീസ് ചങ്ങരംകുളം വരെ മുമ്പേ േപായി വഴിയൊരുക്കി. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പൊലീസിന് നേരത്തേതന്നെ നിർദേശം നൽകിയതിനാൽ പരമാവധി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ആശുപത്രിയിൽനിന്ന് 4.30ന് ആംബുലൻസ് പുറപ്പെടാനാണ് നേരത്തേ നിശ്ചയിച്ചതെങ്കിലും തൃശൂരിൽനിന്നുള്ള ‘ഹൃദ്യ’ ആംബുലൻസ് എത്താൻ കുരുക്ക് തടസ്സമായി. പിന്നീടാണ് 5.48ന് പുറപ്പെട്ടത്.
കിംസ് അൽശിഫ ആശുപത്രി വൈസ് ചെയർമാൻ ഉണ്ണീൻ ഉൾപ്പെടെ ആശുപത്രി അധികൃതരും ഡോക്ടർമാരും ജീവനക്കാരും മുന്നൊരുക്കങ്ങളുമായി സ്ഥലത്തുണ്ടായിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് ഇതേ രോഗാവസ്ഥയുള്ള അഞ്ച് കുഞ്ഞുങ്ങളാണ് നേരത്തേ രജിസ്റ്റർ ചെയ്തത്. ഒന്നര വർഷത്തിനിടെ 190 കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പദ്ധതിയിൽ പൂർത്തിയായി. പ്രോഗ്രാം ഒാഫിസർ കൂടിയായ ഡോ. എം. ഷിബുലാലിെൻറ നേതൃത്വത്തിലാണ് ഒരുക്കം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.