Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ്​ മറിഞ്ഞു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ്​ മറിഞ്ഞു
cancel
camera_alt

കാസർകോട്​ ജനറൽ ആശുപത്രിക്ക്​ സമീപം ആംബുലൻസ്​ മറിഞ്ഞ നിലയിൽ

കാസർകോട്​: കോവിഡ്​ ബാധിച്ച്​ മരിച്ച വീട്ടമ്മയുടെ മൃതദേഹം കയറ്റിയ ആംബുലൻസ്​ ജനറല്‍ ആശുപത്രിക്ക് സമീപം തലകീഴായി മറിഞ്ഞു. ശനിയാഴ്​ച രാവിലെ 11.30ഓടെയാണ് സംഭവം. പൊയിനാച്ചി ചെറുകരയിലെ പരേതനായ അബ്​ദുല്‍ ഖാദറി​െൻറ ഭാര്യ അസ്മാബി (75) ആണ്​ മരിച്ചത്​. വീട്ടില്‍വെച്ച് തലകറങ്ങി വീണതിനെതുടര്‍ന്ന് വെള്ളിയാഴ്​ച രാത്രിയാണ്​ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും പരിയാരത്തേക്ക് കൊണ്ടുപോവാന്‍ നിർദേശിക്കുകയും ചെയ്തു. പരിയാരത്തേക്ക് കൊണ്ടുപോകുന്നതിനിടെ കാഞ്ഞങ്ങാടിന് സമീപം വെച്ച് മരിച്ചു.

തുടര്‍ന്ന് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. തുടർ നടപടികൾക്കായി ആംബുലന്‍സിലേക്ക് കയറ്റിയതായിരുന്നു. അതിനിടെയാണ് ആംബുലന്‍സ് മുന്നോട്ടു നീങ്ങി മറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ആംബുലന്‍സ് ഉയര്‍ത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbodyambulancehousewifeaccidentCovid In Kerala
Next Story