ആംബുലൻസ് അപകടത്തിൽപെട്ടു; ഹൃദയാഘാതത്തെതുടർന്ന് രോഗി മരിച്ചു
text_fieldsകങ്ങഴ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസ് അപകടത്തിൽപെട്ടു. ഹൃദയാഘാതമുണ്ടായ രോഗി ആശുപത്രിയിൽ മരിച്ചു. മുണ്ടത്താനം ആശാരിപ്പറമ്പിൽ അഭിലാഷാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. നെഞ്ചുവേദനയെത്തുടർന്ന് അഭിലാഷിനെ ആംബുലൻസിൽ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇലക്കാടിന് സമീപം എതിർദിശയിൽ എത്തിയ ടോറസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ആംബുലൻസ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി.
പത്തനാട്ടുനിന്ന് മറ്റൊരു ആംബുലൻസ് എത്തിച്ചാണ് അഭിലാഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഭാര്യ: ഗീതു. മക്കൾ: അതുല്യ, മിഥുല. സംസ്കാരം ശനിയാഴ്ച 10.30ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.