മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവേ 15കാരനെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു
text_fieldsമാവൂര്‍ (കോഴിക്കോട്): ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിന് എത്തിയ ആംബുലന്‍സിന്റെ ഡ്രൈവർ വാഹനത്തില്‍വെച്ചും സ്വന്തം കാറില്‍വെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി.
ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലായിരുന്നു മോക്ഡ്രില്‍. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ലൈംഗിക പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പൊലീസ് പോക്‌സോവകുപ്പ് ചുമത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.