കാറുമായി കൂട്ടിയിടിച്ച് ആംബുലൻസിന് തീ പിടിച്ചു; നാലുപേർക്ക് പരിക്ക് video
text_fieldsകൊല്ലം: ബൈപ്പാസിൽ കല്ലുംതാഴം ജംഗ്ഷനിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. അപകടത്തെ തുടർന്ന് ആംബുലൻസ് പൂർണമായും കത്തിനശിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല ്ലെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് തലകീഴായി മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് വാഹനത്തിന് തീപിടിക്കാൻ കാരണം. ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഡീസൽ ടാങ്കിലേക്ക് തീ പടർന്ന് ആംബുലൻസ് പൂർണമായും കത്തിനശിക്കുകയായിരുന്നു.
തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്ന് പുറത്തേക്കൂർന്നിറങ്ങിയ ആംബുലൻസ് ഡ്രൈവർ കൊട്ടാരക്കര സ്വദേശി അരുണിൻെറ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കത്തുന്ന ആംബുലൻസിൽ കുടുങ്ങിയ കൊട്ടാരക്കര സ്വദേശിനി റഹീല, ഇവരുടെ ഭർത്താവ്, മകൻ എന്നിവരെ അരുൺ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു. ഇവരെ പുറത്തെത്തിച്ചയുടൻ ആംബുലൻസ് പൂർണ്ണമായും കത്തി നശിച്ചു. പരിക്കേറ്റവരെ അയത്തിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.