പിഞ്ചുകുഞ്ഞുമായി ‘ട്രാഫിക് മോഡൽ’ ആംബുലൻസ് വരുന്നു; ജനങ്ങൾ സഹകരിക്കണം
text_fieldsതിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയക്കായി പിഞ്ചു കുഞ്ഞുമായി ട്രാഫിക് സിനിമ മോഡലിൽ തിരുവനന്തപുരത്തേക്ക് ആം ബുലൻസ് എത്തുന്നു. കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആണ് ജനങ്ങളുടെ സഹകരണം അഭ്യർഥിച്ചുകൊണ്ട് ഇങ്ങനൊരു ദൗത്യ ം ഏറ്റെടുത്ത് ഇറങ്ങുന്നത്. റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്ന ജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ ഒരു പിഞ്ചു കുഞ്ഞിൻെ റ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഹൃ ദയ ശസ്‌ത്രക്രിയക്കു വേണ്ടി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് കൊണ്ടു വരുന്നത്. രാവിലെ 10.30ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടു. കാസർകോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് KL-60 - J 7739 എന്ന നമ്പർ ആംബുലൻസിൽ ചികിത്സയ്ക്കായി കൊണ്ടു വരുന്നത്.
മംഗലാപുരത്ത് നിന്ന് 620 കിലോമീറ്റര്‍ സഞ്ചരിച്ച് തിരുവനന്തപുരത്തെത്താൻ ഏതാണ്ട് 15 മണിക്കൂറിന് മുകളില്‍ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂർ കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അറിയിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാൻ ടീം അംഗങ്ങള്‍ റോഡുകളിലുണ്ടാകും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ടീം അംഗങ്ങള്‍ അഭ്യർഥിച്ചു.
ആംബുലൻസ് കടന്ന് പോകുന്ന റൂട്ട്
തളിപ്പറമ്പ് - കണ്ണൂർ - തലശ്ശേരി - മാഹി - വടകര- കൊയിലാണ്ടി- രാമനാട്ടുകര(കോഴിക്കോട് ബൈപ്പാസ്) - കാലിറ്റക്കറ്റ് യൂണിവേഴ്സിറ്റി- കോട്ടയ്ക്കൽ- കുറ്റിപ്പുറം - എടപ്പാൾ ചങ്ങരംകുളം - കുന്നംകുളം- തൃശ്ശൂർ - ചാലക്കുടി - അങ്കമാലി- ആലുവ - ഇടപ്പള്ളി - വൈറ്റില - ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ - ഹരിപ്പാട് - കായംകുളം - കരുനാഗപ്പള്ളി - കൊല്ലം ബൈപ്പാസ് - പരവൂർ - വർക്കല - ചിറയൻകീഴ് - കഴക്കൂട്ടം - ശ്രീചിത്ര ഹോസ്പിറ്റൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.