ആംബുലൻസിലെ ബലാത്സംഗം: നിർണായക തെളിവ് ലഭിച്ചു
text_fieldsപന്തളം: കോവിഡ് ബാധിതയായ പെൺകുട്ടിയെ ആംബുലൻസിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജി.പി.എസ് പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു. കേസിൽ ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. പെൺകുട്ടിക്ക് കൂടുതൽ കൗൺസലിങ് നൽകുന്നതിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആറന്മുള നാൽക്കാലിക്കലിൽ 15 മിനിറ്റ് ആംബുലൻസ് നിർത്തിയിട്ടതായി ജി.പി.എസ് പരിശോധനയിൽ വ്യക്തമായി. വാഹനത്തിെൻറ റൂട്ട് മാപ്പും ജി.പി.എസ് വഴി ലഭ്യമായി. അടൂരിൽനിന്ന് കോവിഡ് ബാധിതയായ പെൺകുട്ടിയെയും ബന്ധുവായ വീട്ടമ്മയെയുംകൊണ്ട് ആംബുലൻസ് പന്തളംവഴിയാണ് ആറന്മുളക്ക് പോയതെന്നും വ്യക്തമായി. എന്നിട്ടും പെൺകുട്ടിയെ അവിടെ ഇറക്കാതെ കോഴഞ്ചേരിയിലേക്ക് പോവുകയായിരുന്നു. പ്രതി നടത്തിയത് ആസൂത്രിത നീക്കമാണെന്നതിന് ഇത് പ്രധാന തെളിവാണ്. ആംബുലൻസിലുണ്ടായിരുന്ന വീട്ടമ്മയെയും പെൺകുട്ടിയെയും ഒരേ വീട്ടിൽനിന്നാണ് ആംബുലൻസിൽ കയറ്റിയത്. വീട്ടമ്മയെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ ഇറക്കിയശേഷം ആംബുലൻസ് പന്തളത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു. പോകുന്ന വഴി ആറന്മുളയിൽ ആളൊഴിഞ്ഞ ഭാഗത്ത് പുരയിടത്തിലേക്ക് ആംബുലൻസ് കയറ്റി നിർത്തിയിട്ടതായാണ് ജി.പി.എസ് പരിശോധനയിൽ വ്യക്തമായത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. കേസിൽ പട്ടികജാതി പീഡന നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയതിനാൽ അന്വേഷണം അടൂർ ഡിവൈ.എസ്.പിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.