ആംബുലന്‍സിലെ ബലാത്സംഗം: ഡി.ഐ.ജി പ്രതിയെ ചോദ്യംചെയ്തു
text_fieldsപത്തനംതിട്ട: കോവിഡ് പോസിറ്റിവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന് ചോദ്യംചെയ്തു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ഡി.ഐ.ജി നല്‍കിയതായും ജില്ല പൊലീസ് മേധാവി കെ.ജി . ൈസമൺ അറിയിച്ചു.
പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളെടുക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
സംഭവം പുറത്തുവന്നപ്പോൾ തന്നെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും തെളിവുകളെല്ലാം ശേഖരിച്ചതായും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വിരലടയാള വിദഗ്ധര്‍ അടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി എത്രയും വേഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവതിയെയും കോവിഡ് രോഗിയായ മറ്റൊരു സ്ത്രീയെയും ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതെ ഡ്രൈവര്‍ മാത്രമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. പ്രതിയുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ആരോഗ്യവകുപ്പിെൻറ അനാസ്ഥ വ്യക്തം
പന്തളം: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിെൻറ അനാസ്ഥ വ്യക്തം.
പന്തളം സ്വദേശിയായ യുവതിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലാകുന്നത് ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ഏറെ പ്രശംസിക്കപ്പെട്ട ആരോഗ്യവകുപ്പ് സംവിധാനം.
അടൂരിൽനിന്ന് യുവതികളായ രണ്ട് കോവിഡ് രോഗികളെ മാത്രം കയറ്റിക്കൊണ്ട് 108 ആംബുലൻസ് പുറപ്പെടുമ്പോൾ താലൂക്ക് ആസ്ഥാനത്തേ ആരോഗ്യ സംവിധാനം മുഴുവൻ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു. ആംബുലൻസിൽ രോഗികൾക്ക് ഒപ്പം പോകേണ്ട റൂട്ട് ഓഫിസർ ഇല്ലാതിരുന്നതാണ് പീഡനത്തിന് അവസരം ഒരുക്കിയത്.
ആരോഗ്യവകുപ്പിെൻറ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ട ജില്ല അധികൃതർക്ക് പിഴച്ചതും നാണക്കേടായി. കേരളത്തിൽ കോവിഡ് പടരുമ്പോൾ നിരീക്ഷണങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയ പത്തനംതിട്ട ജില്ലയിൽ കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവം ആരോഗ്യവകുപ്പിെൻറ പെരുമ കെടുത്തുന്നതായി.
പെൺകുട്ടിയുടെ മനോധൈര്യം കൊണ്ട് മാത്രമാണ് അവൾ പീഡനത്തിെൻറ അർധരാത്രി പിന്നിട്ട് തളർന്നുവീഴാതെ അമ്മയുടെ അടുത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.