ആംബുലൻസ് ബലാത്സംഗം: പെൺകുട്ടിയുടെ മൊഴിയെടുക്കാനായില്ല
text_fieldsപത്തനംതിട്ട: ഞായറാഴ്ച പുലർച്ചെ ആറൻമുളയിൽ ആംബുലൻസിൽ ബലാത്സംഗത്തിനിരയായ കോവിഡ് രോഗിയായ പെൺകുട്ടിയിൽനിന്ന് അന്വേഷണ സംഘത്തിന് മൊഴിയെടുക്കാനായില്ല. പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പൊലീസ് പറഞ്ഞു. സാധാരണ നിലയിലേക്ക് എത്താൻ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. കൗൺസലിങ്ങിന് ഡോക്ടറെ നിയോഗിച്ചിട്ടുണ്ട്. ശാരീരിക നില തൃപ്തികരമാണ്. ലൈംഗിക പീഡനം വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
അടൂർ ഡിവൈ.എസ്.പി ആർ.ബിനു, പന്തളം സി.ഐ എസ്.ശ്രീകുമാർ എന്നിവർ അടങ്ങുന്ന 10അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ്, രണ്ട് സഹോദരിമാർ, അപ്പൂപ്പൻ എന്നിവരും കോവിഡ് ചികിത്സയിലാണ്. ഇവരെയെല്ലാം ആശുപത്രിയിലെത്തിച്ചത് ആംബുലൻസ് ഡ്രൈവറായ പ്രതി നൗഫലാണ്. നൗഫലിനെ അങ്ങനെ പരിചയമുണ്ടായിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
പ്രതി നൗഫലിെൻറ ആൻറിജൻ പരിശോധനാഫലം നെഗറ്റിവാണ്. സ്രവ സാമ്പിളുകളുടെ ഫലം ചൊവ്വാഴ്ച ലഭിച്ചേക്കും. കൊട്ടാരക്കര സബ്ജയിലിലെ കോവിഡ് കെയർ സെൻററായ കൊല്ലം നായേഴ്സ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് പ്രതി.
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയതായി ജില്ല പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. സംഭവത്തിൽ പട്ടികജാതി പട്ടികവർഗ കമീഷനും സ്വമേധയാ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.